കേരളം
2000 ഒഴിവുകള്‍; എസ്ബിഐ പിഒ പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം
എസ്ബിഐ പ്രൊബേഷണറി ഓഫീസര്‍ പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു. sbi.co.in എന്ന വെബ്‌സൈറ്റില്‍ കയറി ഉദ്യോഗാര്‍ഥികള്‍ക്ക് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
നവംബര്‍ ഒന്ന്, നാല്, ആറ് തീയതികളിലാണ് പ്രിലിമിനറി പരീക്ഷ. രജിസ്റ്റര്‍ നമ്പര്‍, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് എസ്ബിഐ സൈറ്റില്‍ എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയുംവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ ഉള്ള 2000 ഒഴിവുകള്‍ നികത്താന്‍ ലക്ഷ്യമിട്ടാണ് എസ്ബിഐ റിക്രൂട്ട്‌മെന്റ് ഡ്രൈവ്് നടത്തുന്നത്. മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. പ്രിലിമിനറി പരീക്ഷയില്‍ യോഗ്യത നേടുന്നവര്‍ മെയ്ന്‍, ഗ്രൂപ്പ് ഡിസ്‌ക്ഷന്‍, ഇന്റര്‍വ്യൂ, മാനസിക കഴിവുകള്‍ അളക്കല്‍ പരീക്ഷ എന്നിവ അടങ്ങുന്ന മൂന്നാം ഘട്ടം എന്നിവയില്‍ കൂടി പങ്കെടുക്കേണ്ടതുണ്ട്. പ്രിലിമിനറിയില്‍ നൂറ് മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സൈറ്റില്‍ ലോഗിന്‍ ചെയ്യുന്ന വിധം ചുവടെ:
sbi.co.inല്‍ കയറി കരിയര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക
പുതിയ പേജില്‍ പിഒ പ്രിലിമിനറി അഡ്മിറ്റ് കാര്‍ഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രജിസ്റ്റര്‍ നമ്പര്‍/ റോള്‍ നമ്പര്‍, പാസ് വേര്‍ഡ് എന്നിവ നല്‍കുക
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും