കേരളം
എസ്ബിഐ സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തി
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണെന്ന് ബാങ്ക് അറിയിച്ചു. സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ 20 ബേസിക് പോയന്റിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് പലിശനിരക്കിലുള്ള വര്‍ധന 25 ബേസിക് പോയന്റിന്റേതാണ്.
റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് വീണ്ടും ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ചാണ് നിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയര്‍ത്തിയത്. പുതിയ തീരുമാനത്തോടെ, പൊതുജനങ്ങള്‍ക്ക് പരമാവധി 5.85 ശതമാനം വരെയാണ് പലിശ ലഭിക്കുക. മുതിര്‍ന്ന അംഗങ്ങള്‍ക്ക് 6.65 ശതമാനവും.
10 കോടിയില്‍ താഴെയുള്ള സേവിങ് അക്കൗണ്ടുകളുടെ പലിശനിരക്ക് 2.75 ശതമാനത്തില്‍ നിന്ന് 2.70 ശതമാനമായി കുറച്ചു. പത്തുകോടിക്ക് മുകളിലുള്ള സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശനിരക്ക് 2.75 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി ഉയര്‍ത്തി.
ഒരുവര്‍ഷത്തിന് മുകളിലും രണ്ടുവര്‍ഷത്തില്‍ താഴെയുമുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.60 ശതമാനമായി ഉയര്‍ത്തി. രണ്ടുവര്‍ഷത്തിനും മൂന്ന് വര്‍ഷത്തിനും ഇടയിലുള്ള നിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് 5.65 ശതമാനമാണ്. അഞ്ചുവര്‍ഷത്തിനും പത്തുവര്‍ഷത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.85 ശതമാനമായാണ് ഉയര്‍ത്തിയത്. സമാന കാലയളവില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്ക് 6.65 ശതമാനം പലിശയാണ് ലഭിക്കുക.