Connect with us

കേരളം

‘ലഹരിയോട് നോ പറയാം’; തളിക്കുളത്ത് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Screenshot 2023 10 01 175526

ലഹരിയിൽ നിന്നുള്ള സമ്പൂർണ മോചനം ലക്ഷ്യമാക്കി തളിക്കുളം ഗവ. ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ക്ലാസ് 81, തളിക്കുളം ഹൈസ്കൂളിൽ സംഘടിപ്പിച്ച 5 കെ റൺ പ്രോഗ്രാമിന്റെ ഫ്ലാഗ് ഹോസ്റ്റിങ് തൃശൂർ എംപിയും ഹൈസ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടി എൻ പ്രതാപൻ നിർവ്വഹിച്ചു. 600 പേർ പങ്കെടുത്ത പരിപാടി സ്ത്രീകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം കൊണ്ട് സമ്പന്നമായി.

ഒക്ടോബർ 1-ന് രാവിലെ 6 മണിക്ക് തളിക്കുളം ഹൈസ്‌കൂൾ ഗ്രൗണ്ടിൽ ”ലഹരിവിമുക്ത ഗ്രാമം, ആരോഗ്യമുള്ള ജനത” എന്ന ആശയ പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ നാട്ടിക എംഎൽഎ സി സി മുകുന്ദൻ, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത, ജില്ലാ പഞ്ചായത്തംഗം അഹമ്മദ്, സർക്കിൾ ഇൻസ്പക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ, തളിക്കുളം ഗവ. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഫാത്തിമ, മറ്റു സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൽപ്പടെ പങ്കെടുത്തു. ലഹരി വിമുക്ത ക്യാംപയിനോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അഞ്ജന നന്ദൻ (നാട്ടിക ഈസ്റ്റ് എൽപി സ്‌കൂൾ ), അതുൽ ശേഖർ (നാഷണൽ സ്കൂൾ, ഏങ്ങണ്ടിയൂർ), വൈഗ ടിവി ( പള്ളിപ്രം വിവിയുപി സ്‌കൂൾ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

വൈവിധ്യവും പുതുമയുള്ള പോസ്റ്റർ തയ്യാറാക്കി സന നവാസ്, ഫിദ ഫലക് (സിഎസ്എം സെൻട്രൽ സ്കൂൾ, എടശ്ശേരി) കൃഷ്ണ നിജീഷ് (എൻഎച്ച് എസ്എസ്, ഏങ്ങണ്ടിയൂർ), എന്നിവർ ഒന്നും രണ്ടു മൂന്നും സ്ഥാനങ്ങൾ നേടി. 5 കെ റൺ മത്സരത്തിൽ അനന്തകൃഷ്ണൻ, ശ്രീരാഗ് എ എസ്, മനോജ് കുമാർ എം എന്നിവർ ഉജ്വല പ്രകടനം കാഴ്ച വെച്ച് സമ്മാനങ്ങൾക്കർഹരായി. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡുകളും നൽകി. തളിക്കുളം ഗവ.ഹൈസ്കൂൾ ക്ലാസ് 81 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ പ്രസിഡന്റ് ഗഫൂർ അദ്ധ്യക്ഷനായ പരിപാടിയിൽ കൃഷ്ണകുമാർ നന്ദി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version