കേരളം
6 പേര്‍ക്ക് പുതുജീവിതം നല്‍കി സാരംഗ്; ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്
സാരംഗിന് ഫുൾ A+; ഫലം അറിയാൻ കാത്തുനിൽക്കാതെ സാരംഗ് യാത്രയായി
വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) പുതുജീവനേകിയത് ആറു പേർക്ക്. ആറ്റിങ്ങൽ ബോയ്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ് ഇന്ന് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നത്.
മകനെ നഷ്ടപ്പെട്ട ദുഃഖത്തിനിടയിലും സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം, മജ്ജ തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകുകയായിരുന്നു.
മന്ത്രി വീണാ ജോര്‍ജ് സാംരംഗിന് ആദരാഞ്ജലി അര്‍പ്പിച്ചു, മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന് എസ്എസ്എല്‍സി ഫലം വരുമ്പോള്‍ സാരംഗ് നമ്മോടൊപ്പമില്ല. 6 പേര്‍ക്ക് പുതുജീവിതം നല്‍കി തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) യാത്രയായി. വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണമടഞ്ഞ സാരംഗിന്റെ രണ്ട് വൃക്കകള്‍, കരള്‍, ഹൃദയ വാല്‍വ്, രണ്ട് കോര്‍ണിയ എന്നിവയാണ് ദാനം നല്‍കിയത്. കായിക താരം ആകാന്‍ ആഗ്രഹിച്ച, ഫുട്‌ബോളിനെ ഏറെ സ്‌നേഹിച്ച കുട്ടി കൂടിയായിരുന്നു സാരംഗ്. മകന്റെ വിയോഗത്തിന്റെ തീവ്ര ദുഃഖത്തിനിടയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ മുന്നോട്ടുവന്ന ബന്ധുക്കളുടെ തീരുമാനം മാതൃകാപരമാണ്.