Connect with us

കേരളം

ചരിത്ര ശിൽപ്പികൾക്കായി കൈകോർത്ത് സനാഥാലയവും ബിഗ് ഫ്രണ്ട്സും.

10be0cb9 37ca 4fca 8029 b69ce5ff2aba

ക്യാൻസർ പോരാളികൾക്ക്
താങ്ങും തണലുമായി പ്രവർത്തിക്കുന്ന സനാഥാലയം സ്ഥാപിതമായതിൻെറ രണ്ടാം വാർഷികത്തോടനുബന്ധിച്ച്, ശില്പങ്ങളുടെ നാടായ തിരുവനന്തപുരത്തെ മഹാ വ്യക്തിത്വങ്ങളുടെ ശില്പങ്ങളും, ആശുപത്രികളും,സ്ഥാപനങ്ങളും ബിഗ് ഫ്രണ്ട്സ് അംഗങ്ങൾ കഴുകി വൃത്തിയാക്കുന്നു.

2023 ഒക്ടോബർ ഒന്ന് മുതൽ ഒരുമാസം നീളുന്ന ഈ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് നടനും ബിഗ് എഫ്എം പ്രോഗ്രാം ഹെഡ്ഡുമായ കിടിലം ഫിറോസും Rj സുമിയുമാണ്. കേരളത്തിന്റെ ഈ പുതിയ സേവന സംസ്കാരത്തിന്റെ രണ്ടാം വാർഷിക ദിനങ്ങൾ സമൂഹ നന്മക്കും ശുഷിത്വത്തിനും പ്രാധാന്യം നൽകി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നും കിടിലം ഫിറോസും RJ സുമിയും ആശുപത്രി പരിസരങ്ങൾ വൃത്തിയാക്കി തുടക്കം കുറിച്ചു. “മഴക്കാലമാണ് വലിയൊരു ടാസ്കാണ് നമ്മുടെ മുൻപിൽ ഉള്ളത്. എന്നാലും 25 ഇടങ്ങളും കവർ ചെയ്യാൻ പറ്റും എന്ന കോൺഫിഡൻസ് നമ്മുക്ക് ഉണ്ട്” എന്ന് RJ സുമി പറഞ്ഞു.

ജെനറൽ ഹോസ്പിറ്റലിൻ്റെ നേത്ര വിഭാഗത്തിൻ്റെയും വാർഡ് 8 ൻ്റെയും മെഡിക്കൽ ഐ സി യു വിൻ്റെ പരിസരം ശുചീകരണം നടത്തിയതിന് സനാഥാലയത്തിനോടും ബിഗ് ഫ്രണ്ട്സിനോടും നന്ദി ജെനറൽ ഹോസ്പിറ്റൽ തിരുവനന്തപുരത്തിൻ്റ് ഹെൽത്ത് സൂപ്പർവൈസർ ശശി കുമാർ അറിയിച്ചു. തുടർന്ന് ദേവകി വാര്യർ മന്ദിരം, കാരുണ്യ വിശ്രാന്തി ഭവൻ, സനാഥാലയം എന്നീ സ്ഥാപനങ്ങളും ബിഗ് ഫ്രണ്ട്സിൻ്റെ കാർമികത്തിൽ ശുചീകരണം നടത്തി.

ശിൽപ്പങ്ങളുടെ നാടായ തിരുവനന്തപുരത്തെ പന്ത്രണ്ടോളം പ്രതിമകൾ കഴിഞ്ഞ വർഷം ഗാന്ധി ജയന്തി ദിനത്തിൽ ബിഗ് ഫ്രണ്ട്സ് കഴുകി വൃത്തിയാക്കിയിരുന്നു. എന്നാൽ ഈ വർഷം ഇതുപത്തി അഞ്ചോളം ഇടങ്ങൾ ശുചിയാക്കുവാനാണ് ബിഗ് ഫ്രണ്ട്സ് പദ്ധ്തി ഇട്ടിരിക്കുന്നത്. ഒക്ടോബർ ഒന്നാം തിയതി മുതൽ ഒക്ടോബർ 31 ഒന്നാം തിയതി വരെ നീണ്ടു നിൽക്കുന്ന ഈ പരിപാടിയിൽ ഏവർക്കും പങ്ക് ചേരാം എന്ന് ബിഗ് ഫ്രണ്ട്സ് ക്യാപ്റ്റൻ കിഷോർ അറിയിച്ചു. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങൾ സനാഥാലയം യൂട്യൂബ് ചാനലിൽ ലഭ്യമാകും എന്ന് സനാഥാലയം സോഷ്യൽ മീഡിയ മാനേജർ സിവി ശശിധരൻ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version