Connect with us

കേരളം

സഭാ ടിവി പൂട്ടിക്കെട്ടലിന്റെ വക്കിൽ; ഒടിടി സഹായം നൽകുന്ന കമ്പനിക്ക് കരാർ നൽകിയത് എതിർപ്പ് മറികടന്ന്

സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രേറ്റ് സൊല്യൂഷന്റെ കരാര്‍ സര്‍ക്കാര്‍ പുതുക്കി നൽകിയത് എഡിറ്റോറിയൽ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്. ഒടിടി സഹകാരിയെന്ന നിലയിൽ കമ്പനിയുടെ കാര്യക്ഷമതയെ കുറിച്ച് കാര്യമായ പരാതികൾ ഉയര്‍ന്നതോടെ പ്രവര്‍ത്തനം വിലയിരുത്താൻ നിയമസഭ ഐടി വിഭാഗം പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. അതിനിടെ ടെലിവിഷൻ പ്രൊഡക്ഷൻ പൂര്‍ണ്ണമായും അവസാനിപ്പിച്ച സഭാ ടിവിയാകട്ടെ പൂട്ടിക്കെട്ടലിന്റെ വക്കിലുമാണ്.

നിയമസഭാ നടപടികൾ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് സഭാ ടിവിയുടെ പിറവി. വെങ്കിടേഷ് രാമകൃഷ്ണൻ ചീഫ് മീഡിയ കൺസൾട്ടന്റായാണ് പ്രവർത്തനം തുടങ്ങിയത്. ഒടിടി സേവനത്തിന് മാധ്യമപ്രവര്‍ത്തകൻ ജേക്കബ് ജോര്‍ജ്ജ് കൂടി ഡയറക്ടറായ സ്റ്റാര്‍ട്ടപ്പ് കമ്പനി ബിട്രെയിറ്റ് സൊലൂഷന് കരാര്‍ നൽകി. നിയമസഭാ നടപടികൾ ലൈവ് നൽകിയും വിവിധ ചാനലുകളിൽ നിന്ന് ടൈം സ്ലോട്ടുകളെടുത്തും അഭിമുഖങ്ങളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചുമായിരുന്നു പ്രവര്‍ത്തനം.

സഭാ ടിവിക്ക് വേണ്ടി 2021 മെയ് മാസം വരെ 77 ഡോക്യുമെന്ററികളും 36 വെബ് വീഡിയോയും നിർമ്മിച്ചു. കരാര്‍ ജീവനക്കാരുടെ ശമ്പളമടക്കം ആകെ ചെലവ് 1,72,95043 രൂപ. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അവസാനിച്ച കരാറുകളൊന്നും പുതുക്കിയിട്ടില്ല. പകരം ആളുകളെ നിയോഗിച്ചിട്ടുമില്ല. ആവശ്യത്തിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ടിവി പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ സഭാ ടിവി അവസാനിപ്പിക്കുന്നത്. അതേസമയം ഒടിടി കരാര്‍ കമ്പനിയായ ബിട്രെയ്റ്റ് സൊലൂഷന്റെ കരാര്‍ പുതുക്കി. അതും എഡിറ്റോറിയൽ നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്ന്.

സഭ ടിവിക്ക് ഒടിടി പ്ലാറ്റ്ഫോമുണ്ടാക്കാൻ ബിട്രെയിറ്റ് സൊലൂഷന് നൽകിയത് 51,96,000 രൂപയാണ്. സോഷ്യൽ മീഡിയ മാനേജ്മെന്റിന് പ്രതിമാസം രണ്ട് ലക്ഷം രൂപ വേറെ. ഇത്രയൊക്കെയായിട്ടും പ്രവര്‍ത്തനം വിലയിരുത്താൻ തയ്യാറാക്കിയ 20 ഇന മാനദണ്ഡങ്ങളിൽ ഒന്നിനു പോലും ഒപ്പമെത്താൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല പലപ്പോഴും എഡിറ്റോറിയൽ ടീമുമായി നിയമസഭാ സമുച്ചയത്തിനകത്ത് പരസ്യ പോര്‍വിളിയിലേക്ക് വരെ കാര്യങ്ങളെത്തി. സ്പീക്കറുടെ നിര്‍ദ്ദേശ പ്രകാരം നിയമസഭ ഐടി ടീം ബിട്രെയിറ്റ് സൊലൂഷന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version