കേരളം
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
ചിങ്ങ മാസ, നിറപുത്തരി പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ചടങ്ങുകൾക്കായി ഇന്ന് വൈകിട്ട് 5 മണിക്കാണ് ക്ഷേത്രനട തുറക്കുക. നാളെ പുലർച്ചെയാണ് നിറപുത്തരി ചടങ്ങ്.
ഓൺലൈനായി ബുക്ക് ചെയ്ത 15,000 പേർക്കാണ് പ്രതിദിനം പ്രവേശനം അനുവദിച്ചിരിക്കുന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
നാളെ പുലര്‍ച്ചെ 5.55 നും 6.20 നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരി പൂജ. നാളെ മുതല്‍ 23 വരെ ഭക്തരെ ദര്‍ശനത്തിനായി കടത്തിവിടും. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്ത 15,000 പേർക്കാണ് പ്രതിദിനം ദര്‍ശനാനുമതി.
തീർത്ഥാടകർ രണ്ട്ഡോസ് കൊറോണ വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം.