Connect with us

ദേശീയം

രാജ്യത്ത് കടുത്ത ക്ഷാമം; ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിൽ നിയന്ത്രണവുമായി റഷ്യ

റഷ്യ- യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഭക്ഷ്യ വസ്‌തുക്കളുടെ വിതരണത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ റഷ്യ തീരുമാനിച്ചു. കരിഞ്ചന്തയിലെ വിൽപ്പന നിയന്ത്രിക്കാനും താങ്ങുവില ഉറപ്പാക്കുന്നതിനുമായി റഷ്യയിലെ ചില്ലറ വ്യാപാരികൾ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന പരിമിതപ്പെടുത്തണമെന്ന് സർക്കാർ വ്യക്തമാക്കി.

യുക്രൈനെതിരായ സൈനിക നടപടിക്ക് പിന്നാലെ ലോക രാജ്യങ്ങൾ ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെയാണ് റഷ്യയുടെ നടപടി. യുദ്ധം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ജനം. ഇതോടെ സാധനങ്ങളുടെ സ്‌റ്റോക്ക് വേഗം തീർന്നുപോകുന്ന അവസ്ഥയാണ്. അതുകൊണ്ട് നിയന്ത്രണങ്ങൾ ആവശ്യമായി വരുന്നതായി വ്യാപാര- വ്യവസായ മന്ത്രാലയം പറയുന്നു.

വ്യക്തികൾക്ക് വിൽക്കുന്ന സാധനങ്ങളുടെ അളവ് പരിമിതപ്പെടുത്താൻ ചില്ലറ വ്യാപാരികളെ അനുവദിക്കണമെന്ന് അവരെ പ്രതിനിധീകരിക്കുന്ന വ്യാപാര സംഘടനകൾ നിർദ്ദേശിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ബ്രെഡ്, അരി, ധാന്യമാവ്, മുട്ട, മാംസം, പാലുത്പന്നങ്ങൾ എന്നിവയാണ് നിയന്ത്രണങ്ങൾക്ക് വിധേയമായ അവശ്യ സാധനങ്ങളിൽ ഉൾപ്പെടുന്നത്.

ഇവയുടെ വില നിർണയിക്കാനുള്ള അധികാരം സർക്കാരിനാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത് റഷ്യയിൽ സാധന സാമഗ്രികളുടെ ഇറക്കുമതിയെ ബാധിച്ചെന്നാണ് റിപ്പോർട്ട്. സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന റഷ്യയിൽ നിരവധി കരുതൽ നടപടികളാണ് റഷ്യൻ കേന്ദ്ര ബാങ്ക് കൈക്കൊള്ളുന്നത്. റഷ്യൻ കറൻസിയായ റൂബിളിന്റെ വില രാജ്യത്ത് താഴുമെന്ന ഭീതിയിലാണ് ജനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version