ദേശീയം
ഡോളറിനെതിരെ വിനിമയനിരക്ക് 80ലേക്ക്; രൂപ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക് 80ലേക്ക്. 13 പൈസയുടെ ഇടിവ് നേരിട്ടതോടെ, ഡോളറിനെതിരെ തുടരുന്ന രൂപയുടെ മൂല്യത്തകര്‍ച്ചയിലെ റെക്കോര്‍ഡ് വീണ്ടും തിരുത്തി. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ മൂല്യം 79.77 ലേക്ക് താഴ്ന്നതോടെയാണ് രൂപ വീണ്ടും ഇടിവില്‍ സര്‍വകാല റെക്കോര്‍ഡിട്ടത്.
ഇന്നലെ ഡോളറിനെതിരെ 79.64 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്ന് വിനിമയം തുടങ്ങിയപ്പോള്‍ തന്നെ 13 പൈസയുടെ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. അമേരിക്കയില്‍ പണപ്പെരുപ്പ് നിരക്ക് ഉയര്‍ന്നതാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.
പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ചുവടുപിടിച്ച് ഡോളര്‍ വീണ്ടും ശക്തിയാര്‍ജിക്കുമെന്ന പ്രവചനമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായത്.