Connect with us

കേരളം

മുതിർന്ന ആർഎസ്എസ് നേതാവ് ആർ.ഹരി അന്തരിച്ചു

IMG 20231029 WA0311

മുതിർന്ന ആർഎസ്എസ് നേതാവ് ആർ.ഹരി (93) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണു മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ആര്‍എസ്എസ് അഖില ഭാരതീയ ബോധ്യ പ്രമുഖ് ആയിരുന്നു. കേരളത്തിൽ ആര്‍എസ്എസിന്റെ വളർച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചു.

മികച്ച പ്രാസംഗികനും എഴുത്തുകാരനും ആയിരുന്നു.മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,മറാത്തി കൊങ്ങിണി, ബംഗാളി ഭാഷകളിൽ നിരവധി പുസ്തകങ്ങൾ എഴുതി.ടാറ്റ ഓയിൽ മിൽസിൽ അസി. അക്കൗണ്ടന്റായിരുന്ന പുല്ലേപ്പടി തെരുവിൽപ്പറമ്പിൽ രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടെയും മകനായി 1930 ഡിസംബർ 5ന് ആണ് ജനനം. അച്ഛൻ ആർഎസ്എസ് അനുഭാവിയായിരുന്നു.

സെന്റ് ആൽബർട്സിലും മഹാരാജാസിലും പഠനം. ബിഎസ്‌സിക്കു പഠിക്കുമ്പോഴാണ് 1948ൽ ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസിനെ നിരോധിക്കുന്നത്. തുടർന്ന് ഹരി ജയിലിലായി. 5 മാസത്തെ ജയിൽവാസം. ബിഎ ഇക്കണോമിക്സ് ‍എടുത്ത് വീണ്ടും ബിരുദ പഠനം നടത്തി. പിന്നെ, സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം നേടി. 1951ൽ സംഘപ്രചാരകായി,ആദ്യം വടക്കൻ പറവൂരിൽ.പിന്നീട്, തൃശൂർ ജില്ല,പാലക്കാട്‌ ജില്ല, തിരുവനന്തപുരം വിഭാഗ് പ്രചാരക്,എറണാകുളം വിഭാഗ് പ്രചാരക്, കോഴിക്കോട് വിഭാഗ് പ്രചാരക് എന്നിങ്ങിനെ പ്രവര്‍ത്തിച്ചു.

1980ൽ സഹപ്രാന്ത് പ്രചാരകനായി. 1983ൽ അദ്ദേഹം കേരള പ്രാന്ത് പ്രചാരകും,1989 ൽ അഖില ഭാരതീയ സഹ-ബൗധിക് പ്രമുഖായി.ഒരു വര്‍ഷം കഴിഞ്ഞപ്പോൾ അഖില ഭാരതീയ ബൗധിക് പ്രമുഖുമായി. ഔദ്യോഗിക ചുമതലകളിൽ നിന്നും വിരമിച്ച് ഗ്രന്ഥ രചനകളിൽ മുഴുകിവിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആർ.ഹരിയുടെ മൃതദേഹം എളമക്കരയിലെ ആര്‍എസ്എസ് കാര്യലയത്തിൽ പൊതുദർശനത്തിനു വയ്ക്കും.ദേശീയ നേതാകൾ അടക്കം സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version