Connect with us

കേരളം

ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തെ ഒഴിവാക്കിയെന്ന പരാതിയുമായി റിയ ഇഷ

Published

on

riya isha

സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിനു നൽകേണ്ട പുരസ്കാരം അട്ടിമറിച്ചെന്ന് ആരോപണം. സംസ്ഥാന സർക്കാർ നിർമിച്ച സിനിമയുടെ വനിതാ സംവിധായികയ്ക്ക് പുരസ്കാരം നൽകിയതാണ് വിവാദത്തിനു തിരികൊളുത്തിയത്. പൂർണമായും ട്രാൻസ് വിഭാഗത്തെ അവഗണിച്ചതിനെതിരെ സാംസ്കാരികമന്ത്രിക്കു പരാതി നൽകുമെന്ന് ട്രാൻസ് വിഭാഗത്തിൽനിന്നുള്ള അഭിനേതാവായ റിയ ഇഷ പറഞ്ഞു.

ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ട്രാൻസ് ജെൻഡർ വിഭാഗത്തെ ഉൾപ്പെടുത്തിയത്. കഴിഞ്ഞ വർഷം ട്രാ‍ൻസ് ജെൻഡർ വിഭാഗത്തിലെ മികച്ച അഭിനയത്തിനുള്ള പുരസ്കാരം അന്തരം എന്ന സിനിമയിലെ പ്രധാനകഥാപാത്രം അവതരിപ്പിച്ച എസ്.നേഘയ്ക്കു നൽകിയിരുന്നു. എന്നാൽ ഇത്തവണ ചലച്ചിത്ര പുരസ്കാരത്തിൽ സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് എന്ന പേരിലാണ് പുരസ്കാരം നൽകിയത്.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ചലച്ചിത്ര അക്കാദമിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച സിനിമയുടെ സംവിധായികയ്ക്കാണ് ഇത്തവണ പുരസ്കാരം നൽകിയത്.

റിയ ഇഷ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അദേഴ്സ് എന്ന സിനിമയുൾപ്പെടെ ഏതാനും സിനിമകൾ ട്രാൻസ് വിഭാഗത്തിന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചവയാണ്. വിവിധ രാജ്യാന്തര ഫെസ്റ്റിവലുകളിലും പുരസ്കാരം നേടിയ ചിത്രംകൂടിയാണിത്. ട്രാ‍ൻസ് സമൂഹത്തെ പൂർണമായും ഒഴിവാക്കി ഒരു വനിതാ സംവിധായികയ്ക്ക് പുരസ്കാരം നൽകിയതിലാണ് പരാതിയെന്ന് റിയ ഇഷ പറഞ്ഞു. ഇതുസംബന്ധിച്ച് സാംസ്കാരികമന്ത്രിക്കു പരാതി നൽകുമെന്നും പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version