കേരളം
ദിലീപിൻ്റെ സിനിമയ്‍ക്കെതിരെ റിവ്യു ബോംബിങ്; 7 വ്ലോഗർമാർക്കെതിരെ അന്വേഷണം, ഉത്തരവിട്ട് കോടതി
ദിലീപിൻ്റെ ബാന്ദ്ര സിനിമയ്ക്കെതിരെ മോശം റിവ്യു നടത്തിയ വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സിനിമയുടെ നിർമ്മാണ കമ്പനി നൽകിയ ഹർജിയിലാണ് ഉത്തരവ്.
ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ചിത്രമാണ് ബാന്ദ്ര. ഉദയകൃഷ്‍ണയാണ് സിനിമയുടെ തിരക്കഥ എഴുതിയത്. ബാന്ദ്രയുടെ ഹൈലൈറ്റ് അരുണ്‍ ഗോപിയുടെ സംവിധായക മികവുമാണ്. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.
കെ ബി ഗണേഷ് കുമാറിനൊപ്പം ചിത്രത്തില്‍ വേറിട്ട ഒരു വേഷവുമായി എത്തിയിരിക്കുന്നത് കലാഭാവൻ ഷാജോണാണ്. ഡിനോ, ആര്‍ ശരത്‍കുമാര്‍, ലെന, ഉബൈദുള്ള, ആര്യൻ സന്തോഷ്, ബിന്ദു സജീവ്, ഗൗതം, മംമ്‍ത, ശരത് സഭ, സിദ്ധിഖും ചിത്രത്തിലുണ്ട്, സാം സി എസ്സിന്റെ സംഗീതവും ചിത്രത്തിന്റെ താളത്തിനൊത്തുള്ളതാണ്.