Connect with us

കേരളം

റവന്യു നിയമ ലംഘനങ്ങൾ പൊതുജനങ്ങൾക്ക് ഫോട്ടോ സഹിതം നേരിട്ട് അറിയിക്കാം; അലർട്ട് പോർട്ടൽ നിലവിൽ വന്നു

Published

on

റവന്യു സംബന്ധമായ വിഷയങ്ങളിൽ നടക്കുന്ന നിയമ വിരുദ്ധ പ്രവർത്തങ്ങളും വ്യവസ്ഥാ ലംഘനങ്ങളും പൊതുജനങ്ങൾക്ക് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാം. ഇതിനായി റവന്യൂ വകുപ്പ് തയാറാക്കിയ അലർട്ട് പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു.

കേരള ഭൂ സംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കൈയേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധിക്യത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങളും വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് അലർട്ട് പോർട്ടലിൽ (http://alert.revenue.kerala.gov.in) അപ് ലോഡ് ചെയ്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയും. പോർട്ടലിൽ ലഭിക്കുന്ന ഇത്തരം പരാതികൾ ബന്ധപ്പെട്ട വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ലഭ്യമാകും. പരാതി അന്വേഷിച്ച് അധികൃതർ പരാതിക്കാർക്ക് മറുപടി ലഭ്യമാക്കും.

പൊതുജനങ്ങളുടെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ, റെലിസ് പോർട്ടൽ വഴി അടിസ്ഥാന നികുതി (ബിടിആർ) പകർപ്പ് ഓൺലൈനായി ലഭിക്കുന്ന ഇ ബിടിആർ(eBTR) സംവിധാനവും മന്ത്രി ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസിൽ പോകാതെ ഓൺലൈനായി ഫീസ് അടച്ച് വില്ലേജ് ഓഫീസർ അംഗീകരിക്കുന്ന മുറയ്ക്കു രേഖകൾ അപേക്ഷന് ഓൺലൈനായി ലഭിക്കും.

ഡിജിറ്റൽ റീസർവെ, റവന്യു ഇ-സാക്ഷരത പദ്ധതി എന്നിവ നടപ്പാക്കും

സംസ്ഥാനത്ത് നടന്നു വരുന്ന ഡിജിറ്റൽ റിസർവെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് റവന്യു, സർവെ വകുപ്പു ജീവനക്കാർ കൂട്ടായ പ്രവർത്തനങ്ങൾ ഊർജിതമാക്കണം. റവന്യു സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമാക്കി ആരംഭിക്കുന്ന റവന്യു ഇ-സാക്ഷരതാ പദ്ധതി പരിശീലനങ്ങൾ പൂർത്തിയാക്കി കേരളപ്പിറവി ദിനത്തിൽ ആരംഭിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version