Connect with us

കേരളം

റവന്യൂ വകുപ്പില്‍ അഴിമതി തടയുന്നതിന് ടോള്‍ഫ്രീ നമ്പര്‍ ഇന്നു നിലവില്‍ വരും

Published

on

റവന്യൂ വകുപ്പില്‍ അഴിമതി തടയുന്നതിന് സമഗ്ര നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനുള്ള ടോള്‍ഫ്രീ നമ്പര്‍ ഇന്നു നിലവില്‍ വരും.

1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ വിളിക്കാം. ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുമ്പോള്‍ വോയ്‌സ് ഇന്ററാക്ടീവ് നിര്‍ദ്ദേശ പ്രകാരം ആദ്യം സീറോ ഡയല്‍ ചെയ്താല്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതും ഒന്ന് (1) ഡയല്‍ ചെയ്താല്‍ സംശയ നിവാരണത്തിനും രണ്ട് ( 2 ) ഡയല്‍ ചെയ്താല്‍ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റ്‌റര്‍ ചെയ്യാനാകും.

അഴിമതി സംബന്ധിച്ച പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. അഴിമതി സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേകമായ ഓണ്‍ലൈന്‍ പോര്‍ട്ടലും ഉടന്‍ നിലവില്‍ വരും. നിലവിലുള്ള റവന്യു ടോള്‍ ഫ്രീ സംവിധാനം പരിഷ്‌കരിച്ചാണ് അഴിമതി സംബന്ധിച്ച പരാതികള്‍ കൂടി അറിയിക്കുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയത്.

പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കൈക്കൂലി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് റവന്യു വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്ര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ടോള്‍ ഫ്രീ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version