Connect with us

കേരളം

ലോക്ഡൗണിൽ കനത്ത സാമ്പത്തിക പ്രതിസന്ധി; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം

WhatsApp Image 2021 07 17 at 7.58.05 PM

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. പുതിയ നിയമനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. ക്ഷേത്രങ്ങളില്‍ നിത്യ ഉപയോഗത്തിനുള്ള സാധനങ്ങള്‍ ലേലം ചെയ്ത് നല്‍കുന്നതും പരിഗണനയിലുണ്ട്. ശബരിമല തീര്‍ത്ഥാടന കാലത്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമാണ് പെന്‍ഷനും ശമ്പളത്തിനും ആവശ്യമായ തുക കണ്ടെത്തിയിരുന്നത്.

കോവിഡ് നിയന്ത്രണം വന്നോടെ ഇത്തവണ കാര്യമായ വരുമാനം ശബരിമലയില്‍ നിന്നും ലഭിച്ചില്ല. ഇതോടെ ശമ്പളം ഉള്‍പ്പടെ നല്‍കുന്നതിന് സര്‍ക്കാര്‍ സഹായം തേടി. ക്ഷേത്രങ്ങളില്‍ നേര്‍ച്ചയായി ലഭിച്ച സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് പുരോഗമിക്കയാണ്. അത്യവശ്യഘട്ടത്തില്‍ സ്വര്‍ണം റിസര്‍വ്വ് ബാങ്കില്‍ പണയം വെക്കുന്ന കാര്യവും ദേവസ്വം ബോര്‍ഡ് പരിശോധിച്ച്‌ വരികയാണ്. ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ നിത്യ ഉപയോഗത്തിന് അല്ലാത്ത സാധനങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി.

അവ ലേലം ചെയ്ത് നല്‍കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
അതേസമയം സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ജീവനക്കാരെ പിരിച്ചുവിടില്ല. പകരം എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്രങ്ങളിലെ പാത്രങ്ങള്‍ വില്‍ക്കാനൊരുങ്ങി ദേവസ്വം ബോര്‍ഡ്.

മണ്ഡലകാലത്ത് ശബരിമലയില്‍ നിന്നുള്ള പണമായിരുന്നു ബോര്‍ഡിന്റെ പ്രധാന വരുമാനം. എന്നാല്‍, കോവിഡ് കാലത്ത് കാര്യമായ വരുമാനം ഇവിടെ നിന്നും ലഭിച്ചിരുന്നില്ല. ക്ഷേത്രങ്ങളിലേക്കുള്ള വരുമാനം കുറഞ്ഞതോടെയാണ് ഇത് മറി കടക്കാന്‍ പാത്രങ്ങള്‍ വില്‍ക്കുന്ന കാര്യം ബോര്‍ഡ് പരിഗണിച്ചത്. കാണിക്കയായി ക്ഷേത്രങ്ങള്‍ക്ക് ലഭിച്ച സ്വര്‍ണത്തിന്റെ കണക്കെടുപ്പ് അവസാന ഘട്ടത്തിലാണ്. 500 കിലോയില്‍ താഴെ സ്വര്‍ണമേ ഉണ്ടാകൂവെന്നാണ് ബോര്‍ഡ് വിലയിരുത്തുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version