Connect with us

കേരളം

കെഎസ്ഇബിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം; സമരം അവസാനിപ്പിച്ച് ഇടതുസംഘടന

വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ബി അശോകും ഇടതു അനുകൂല സംഘടനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കു പരിഹാരം. ഇടതു സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ മൂന്നു പ്രധാന നേതാക്കളെ സ്ഥലം മാറ്റിയ നടപടി പുനഃപരിശോധിക്കും. ഇതോടെ, സമരപരിപാടികളില്‍നിന്ന് പിന്‍മാറുകയാണെന്ന് സംഘടന യോഗത്തില്‍ അറിയിച്ചു.

ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ വിളിച്ച യോഗത്തിലാണ് തീരുമാനം. വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും യോഗത്തില്‍ പങ്കെടുത്തു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്, സ്ഥലംമാറ്റിയ 3 നേതാക്കളില്‍ ജാസ്മിന്‍ ബാനുവിനെ തിരുവനന്തപുരത്തേക്കു മാറ്റും. അസോസിയേഷന്‍ പ്രസിഡന്റ് എം.ജി.സുരേഷ് കുമാര്‍, സെക്രട്ടറി ബി.ഹരികുമാര്‍ എന്നിവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ച് ഉചിതമായ സ്ഥലത്തു നിയമനം നല്‍കും.

ഹരികുമാറിന്റെ തടഞ്ഞുവച്ച സ്ഥാനക്കയറ്റവും നല്‍കും. പ്രതിഷേധത്തിന്റെ ഭാഗമായി ബോര്‍ഡ് റൂമിലേക്കു തള്ളിക്കയറിവര്‍ക്കെതിരെ വലിയ നടപടികള്‍ ഉണ്ടാകില്ല. ഡയസ്‌നോണ്‍ ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാനും തീരുമാനമായി. സംഘടനാ പ്രവര്‍ത്തനത്തിനു സ്വാതന്ത്ര്യം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കി.

പരസ്യ പ്രതികരണത്തിനു മുന്‍പ് വൈദ്യുതി ബോര്‍ഡുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും നിര്‍ദേശിച്ചു. നേരത്തെ മന്ത്രി കൃഷ്ണന്‍കുട്ടി സംഘടനാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ചാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഊര്‍ജ സെക്രട്ടറിയോട് നിര്‍ദേശിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version