Connect with us

കേരളം

നവകേരള സദസില്‍ നല്‍കിയ പരാതിയിൽ പരിഹാരം; മറയൂരിലെ 43 കുടുംബങ്ങൾക്ക് ഉടൻ പട്ടയം ലഭിക്കും

Screenshot 2024 01 20 151105

നവകേരള സദസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മറയൂർ രാജീവ് ഗാന്ധി കോളനിയിലെ 50 കുടുംബങ്ങളുടെ പട്ടയത്തിനായുള്ള പോരാട്ടത്തിന് പരിഹാരം. 43 പേർക്ക് ഉടൻ പട്ടയം നല്‍കാനും ബാക്കിയുള്ള 7 പേരുടെ അപേക്ഷ പരിശോധിക്കാനും റവന്യു വകുപ്പിന് താലൂക്ക് ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റി നിർദേശം നല്‍കി. കോളനിക്കാരുടെ 30 വര്‍ഷത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.

മുപ്പതു വര്‍ഷത്തിലേറെയായി കോളനിയില്‍ താമസിക്കുന്നവര്‍. എല്ലാവരുടെയും ഭൂമി 10 സെന്‍റില്‍ താഴെ. ആര്‍ക്കും പട്ടയമില്ല. പലതവണ അപേക്ഷകള്‍ നല്‍കിയെങ്കിലും പ്രദേശത്തെ ഭൂമിപ്രശ്നം വിനയായി. ഒടുവിലാണ് പരിഹാരത്തിനായി നവകേരള സദസിനെ സമീപിക്കുന്നത്. തുടര്‍ന്ന് വിഷയം ദേവികുളം താലൂക്ക് ലാന്‍റ് അസൈന്‍മെന്‍റ് കമ്മിറ്റി പരിശോധിച്ചു. ഇതിനുശേഷമാണ് പട്ടയം നല്‍കാന്‍ നിർദേശിച്ചത്.

50 കുടുംബങ്ങളിൽ 43 കുടുംബങ്ങൾക്ക് പട്ടയം നൽകാനാണ് ഇപ്പോള്‍ തീരുമാനം. ബാക്കിയുള്ള 7 പേരുടെ കാര്യത്തില്‍ കൂടുതല്‍ രേഖകള്‍ പരിശോധിച്ച ശേഷം നടപടിയുണ്ടാകും. അസൈന്‍മെന്‍റ് കമ്മറ്റി തീരുമാനമെടുത്തതോടെ റവന്യു വകുപ്പ് നടപടി തുടങ്ങി. നാല് മാസത്തിനുള്ളിൽ പട്ടയം നല്‍കാനാണ് ഇവരുടെ ശ്രമം. പട്ടയം നല്‍കുന്നത് താമസിക്കുന്ന പത്തു സെന്‍റില്‍ താഴെയുള്ള ഭൂമിക്കായെതിനാല്‍ ഇനി സാങ്കേതിക തടസമുണ്ടാകില്ലെന്നാണ് റവന്യു വകുപ്പ് നല്‍കുന്ന വിവരം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം22 mins ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 65-ാം പിറന്നാള്‍

കേരളം2 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം13 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം14 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം15 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം18 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം19 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം21 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

കേരളം22 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

കേരളം2 days ago

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version