Connect with us

കേരളം

കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ്; 18 വയസ്സ് തികഞ്ഞവര്‍ക്ക് നാളെ മുതല്‍

Published

on

covid vaccine paucity maharashtra suspends vaccination for 18 44 age group

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും നാളെ മുതല്‍ കോവിഡ് വാക്‌സിന്റെ കരുതല്‍ ഡോസ് സ്വീകരിക്കാം. രണ്ടാമത്തെ ഡോസെടുത്ത് ഒമ്പതുമാസം പൂര്‍ത്തിയായവര്‍ക്ക് സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്സിനെടുക്കാം. കരുതല്‍ ഡോസിന് പണം നല്‍കണം.

അറുപതു വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് കരുതല്‍ ഡോസ് തുടര്‍ന്നും സൗജന്യമായി ലഭിക്കും. കരുതല്‍ ഡോസെടുക്കാതെ ചില രാജ്യങ്ങളിലേക്ക് യാത്രാവിലക്കുള്ള സാഹചര്യത്തിലാണ് 18 വയസ്സുതികഞ്ഞ മുഴുവന്‍ പേര്‍ക്കും മൂന്നാം ഡോസ് നല്‍കുന്നത്.

കോവിഡ് വാക്‌സിന് സ്വകാര്യ ആശുപത്രികള്‍ അമിതവില ഈടാക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വില പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. 150 രൂപ സര്‍വീസ് ചാര്‍ജും അഞ്ചുശതമാനം ജിഎസ്ടിയുമുള്‍പ്പെടെ ഒരുഡോസ് കോവിഷീല്‍ഡിന് 780 രൂപ, കോവാക്‌സിന് 1410 രൂപ, സ്പുട്‌നിക്‌വിക്ക് 1145 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില.

രാജ്യത്തെ 15 വയസ്സിനു മുകളിലുള്ളവരില്‍ 96 ശതമാനം പേര്‍ക്കും ആദ്യഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇവരില്‍ 83 ശതമാനം പേരും രണ്ടാംഡോസും സ്വീകരിച്ചതാണ്. 1214 പ്രായക്കാരില്‍ 45 ശതമാനംപേര്‍ക്കും ആദ്യഡോസ് നല്‍കിക്കഴിഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version