Connect with us

കേരളം

തക്കാളി കിലോ 150 രൂപ; പച്ചക്കറി വിലയിൽ നട്ടംതിരിഞ്ഞ് മലയാളി

Published

on

പച്ചക്കറി വില വർദ്ധനയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ കേരളം നോക്കി കുത്തി ആകുകയാണ്. പൊളളുന്ന ഇന്ധന വിലയും കുതിക്കുന്ന പാചകവാതക വിലയും ഉയരുന്ന ബസ്സ് ചാർജ്ജ് വർദ്ധനയും ജനങ്ങളുടെ ജീവതത്തെ പ്രതിസന്ധിയിലേയ്ക്ക് തളളി വിടുന്നു. അതിന് പുറമെയാണ് മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്ന ഈ പച്ചക്കറി വില… കേരളത്തിലെ എല്ലാ ജില്ലകളിലും സ്ഥിതി ഇത് തന്നെയാണ്.

തിരുവനന്തപുരത്തെ പല പ്രാദേശിക മാർക്കറ്റുകളിലും 15 ദിവസം മുമ്പ് 30 രൂപക്ക് കിട്ടിയിരുന്ന ഒരു കിലോ തക്കാളിക്ക് ഇപ്പോള്‍ വില 150 രൂപ. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് തക്കാളി വില 75 രൂപക്ക് മുകളിലേക്ക് കടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുളള തമിഴ്‌നാട്ടിലെ കനത്ത മഴയും ഇന്ധന വിലയിലെ വില കയറ്റവുമാണ് പച്ചക്കറിയ്ക്ക് ‘തീ വില’ ആകാൻ പ്രധാന കാരണം എന്ന് പച്ചക്കറി കച്ചവടക്കാർ പറയുന്നു. ഇങ്ങനെ വില കുത്തനെ ഉയര്‍ന്നതോടെ 100 രൂപയുടെ സാമ്പാര്‍ കിറ്റില്‍ നിന്നും തക്കാളി എടുത്തുമാറ്റി.

തൊട്ടാല്‍ പൊള്ളുന്ന രീതിയിലാണ് പച്ചക്കറികളുടെ വില ഉയരുന്നത്. ദീപാവലിക്ക് ശേഷം 15 ഇനങ്ങള്‍ക്ക് 30 ശതമാനത്തിലേറെ വില ഉയര്‍ന്നിട്ടുണ്ട്. ഒരാഴ്ച മുമ്പ് 80 രൂപക്ക് കിട്ടിയിരുന്ന മുരിങ്ങക്കക്ക് ഇപ്പോള്‍ നൂറ് രൂപ നല്‍കണം. കിലോക്ക് 44 രൂപ വിലയുണ്ടായിരുന്ന സവാള 52 രൂപയിൽ എത്തി. 69 രൂപയുണ്ടായിരുന്ന ബീന്‍സിന് വില 80 ആയി. കിലോക്ക് 30 രൂപയുണ്ടായിരുന്ന മല്ലി ഇല 80 രൂപയിലേക്കാണ് കുതിച്ചത്. ഒരാഴ്ച മുമ്പ് 30 മുതൽ 40 രൂപ വിലയുണ്ടായിരുന്ന പടവലത്തിന് 60 രൂപയാണ് നിലവില്‍ വില.

തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞതോടെ തലസ്ഥാനത്ത് നാടന്‍ പച്ചക്കറികളുടെ വിലയും കുത്തനെ കൂട്ടിയിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ മഴ കുറഞ്ഞ് വെള്ളമിറങ്ങുന്നതോടെ വിപണിയിലെയും വിലയിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇടത്തരം വ്യാപാരികള്‍. വില പഴയ നിലയിലേക്ക് എത്തണമെങ്കില്‍ ഇനി മൂന്നുമാസം എടുക്കുമെന്ന് മൊത്ത വിതരണക്കാര്‍ പറയുന്നു. ഇങ്ങനെ പോയാൽ തൽക്കാലം അടുക്കളയില്‍ നിന്നും സാമ്പാറിനും അവിയലിനും അവധി നല്‍കേണ്ടി വരുമെന്ന് വീട്ടമ്മമാര്‍ പറയുന്നു.

കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറുന്നതിന് ഇടയിലാണ് ഓരോ സാധാരണ ജന ജീവിതത്തെ വീണ്ടും പടുകുഴിയിലേയ്ക്ക് തളളി വിടുന്നത്. ഇത് കുടുംബ ബജറ്റിനെ താളം തെറ്റിക്കും എന്ന രീതിയിലാണ് വിപണിയിലെ അപ്രതീക്ഷിത വിലക്കയറ്റം. മുമ്പ് ഒരു കിലോ വാങ്ങിയിരുന്ന സാധനങ്ങള്‍ 200 ഗ്രാമും 300 ഗ്രാമുമെല്ലാം വാങ്ങേണ്ട ഗതികേടിലാണ് മലയാളികൾ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version