Connect with us

കേരളം

സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ അഴിച്ചുപണി

Published

on

20240709 104221.jpg

സപ്ലൈകോ സിഎംഡി സ്ഥാനത്ത് പി ബി നൂഹിനെ നിയമിച്ച് സംസ്ഥാന സർക്കാർ. ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് നൂഹിന്റെ നിയമനം. നിലവിൽ ടൂറിസം ഡയറക്ടറായിരുന്നു പി ബി നൂഹ്. അതേസമയം, ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നൽകിയിട്ടില്ല.

ദീർഘാവധിയിലുള്ള നൂഹ് ജോലിയിൽ തിരികെ കയറാനിരിക്കെയാണ് മാറ്റം. മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് യോഗം വിളിച്ചതിൽ ഡയറക്ടർക്ക് വിയോജിപ്പുണ്ടായിരുന്നതായി വാർത്ത വന്നത് വിവാദമായിരുന്നു. നൂഹ് അവധിയിൽ പോയപ്പോൾ താൽക്കാലിക ചുമതല വഹിച്ചിരുന്ന ശിഖ സുരേന്ദ്രനാണു പുതിയ ടൂറിസം ഡയറക്ടർ. ഇതോടൊപ്പം കെടിഡിസി എംഡി സ്ഥാനവും ശിഖ വഹിക്കും.

എറണാകുളം ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടിയെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല. കൊച്ചി‍ൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സി ഇ ഒ ഷാജി വി നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എം ഡിയുടെ അധികച്ചുമതലയും നൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version