കേരളം
ദുരിതാശ്വാസ ക്യാംപ്: തിരുവനന്തപുരം താലൂക്കിലെ 3 സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി. കൊഞ്ചിറവിള യുപിഎസ്, വെട്ടുകാട് എല്‍പിഎസ്, ഗവണ്മെന്റ് എംഎന്‍എല്‍പിഎസ് വെള്ളായണി എന്നീ സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം ജില്ലയിലെ ക്വാറീയിംഗ്,മൈനിംഗ് പ്രവര്‍ത്തനങ്ങള്‍, വിനോദസഞ്ചാരം,കടലോര / കായലോര / മലയോര മേഖലയിലേക്കുള്ള ഗതാഗത നിരോധനം,ബീച്ചുകളിലേക്കുള്ള പ്രവേശനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനവും പിൻവലിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ജില്ലയില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗ്രീന്‍ അലര്‍ട്ട് പ്രഖ്യാപിച്ചതും മഴയുടെ തോത് കുറഞ്ഞതും കണക്കിലെടുത്താണ് ഉത്തരവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.