Connect with us

ദേശീയം

നിരക്ക് വര്‍ദ്ധിപ്പിച്ച് ജിയോ, ജൂലായ് മുതല്‍ മറ്റ് കമ്പനികളും കൂട്ടും

Published

on

jio tariff.jpg

രാജ്യത്തെ മുന്‍നിര മൊബൈല്‍ നെറ്റ്‌വര്‍ക്ക് ധാതാക്കളായ റിലയന്‍സ് ജിയോ മൊബൈല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന റിലയന്‍സ് ജിയോ 12 മുതല്‍ 25 ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അടുത്ത മാസം (ജൂലായ്) മൂന്നാം തീയതി മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.

ഡാറ്റ പ്ലാനുകളും ഫോണ്‍കോള്‍ പ്ലാനുകളും കോംബോ പ്ലാനുകളും നിരക്കില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നിരക്ക് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്ന് ഈ വര്‍ഷം ജനുവരിയില്‍ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്ന നിരക്ക് ഭീമമായ നഷ്ടം വരുത്തുന്നുവെന്നാണ് കമ്പനികള്‍ റേറ്റ് കൂട്ടുന്നതിന് മുന്നോടിയായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നത്.

1559 രൂപയ്ക്ക് നല്‍കിയിരുന്ന ജിയോയുടെ 24 ജിബി വാര്‍ഷിക പ്ലാനിന് 340 രൂപ വര്‍ദ്ധിക്കും. 1899 രൂപയാണ് പുതിയ നിരക്ക്. പ്രതിദിനം 2.5 ജിബിയുള്ള 2,999 രൂപയുടെ പ്ലാന്‍ 600 രൂപ വര്‍ദ്ധിച്ച് 3,599 രൂപയായി മാറും. അതേസമയം രണ്ട് ജിബിക്ക് മുകളിലുള്ള പ്രതിദിന ഡാറ്റ പ്ലാനുകളില്‍ 5ജി സേവനങ്ങള്‍ അണ്‍ലിമിറ്റ്ഡ് ആയിരിക്കും. ജിയോക്ക് പിന്നാലെ മുന്‍നിര കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍- ഐഡിയ (വി) തുടങ്ങിയവരും നിരക്ക് വര്‍ദ്ധനയ്ക്ക് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആഗോള ബ്രോക്കറേജ് സ്ഥാപനമായ സി.എല്‍.എസ്.എയുടെ റിപ്പോര്‍ട്ടില്‍ 2024 താരിഫ് വര്‍ദ്ധനയുടെ വര്‍ഷമായിരിക്കുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.മൊബൈല്‍ താരിഫുകളില്‍ അവസാനമായി വന്‍ തോതില്‍ വര്‍ദ്ധനവുണ്ടായത് 2021-ലാണ്. ചില സര്‍ക്കിളുകളില്‍ പ്രീപെയ്ഡ് മേഖലയില്‍ കമ്പനികള്‍ താരിഫ് പരിഷ്‌കരിച്ചിരുന്നു.

ഉപഭോക്താക്കളില്‍ നിന്നും ഇപ്പോള്‍ ലഭിക്കുന്ന വരുമാനം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമാണുള്ളതെന്നാണ് കമ്പനികളുടെ നിലപാട്. സര്‍വീസ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്നും കമ്പനികള്‍ അഭിപ്രായപ്പെടുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം9 hours ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം10 hours ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം13 hours ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം15 hours ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം1 day ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 day ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം2 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം2 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

കേരളം2 days ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version