Connect with us

കേരളം

വാക്സിന്‍ വിതരണം: രണ്ടാം ഡോസിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല

Published

on

vaccine 3

രണ്ടാംഡോസ് വാക്‌സിനെടുക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല. സ്‌പോട്ട് അലോട്ട്മെന്റുകള്‍ വഴി വാക്‌സിന്‍ നല്‍കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന.

രണ്ടാം ഡോസ് വാക്സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ സ്പോര്‍ട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനാലാണ് പുതിയ തീരുമാനം. രണ്ടാം ഡോസ് സ്പോട്ട് അലോട്ട്മെന്റാക്കിയെങ്കിലും ഒന്നാം ഡോസിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തന്നെ തുടരും. നേരത്തെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ മാത്രം ലഭ്യമായിരുന്ന രണ്ടാം ഡോസ് വാക്സിന്‍ ഇനി മുതല്‍ സ്പോട്ട് അലോട്ട്‌മെന്റിലൂടെ ലഭ്യമാകും. ഇതിനായി ആദ്യ ഡോസ് സ്വീകരിച്ചവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കി വരികയാണ്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ആശാവര്‍ക്കര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ രണ്ടാംഡോസ് സ്വീകരിക്കാനുള്ളവരെ കണ്ടെത്തണം. ഇവരെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സ്‌പോട്ട് അലോട്ട്മെന്റ് നടത്തി വാക്‌സിന്‍ നല്‍കണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

സ്വകാര്യകേന്ദ്രങ്ങള്‍ നിലവിലുള്ള സ്റ്റോക്ക് ഏപ്രില്‍ 30ന് ഉപയോഗിച്ച്‌ തീര്‍ക്കണം. ബാക്കി വരുന്നവ മെയ് ഒന്നു മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് 250 രൂപയ്ക്ക് തന്നെ നല്‍കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്. അതേസമയം ഒരു കോടി വാക്‌സിന്‍ അടിയന്തിരമായി വാങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്‌സിനും വാങ്ങാനാണ് തീരുമാനം. മെയ് മാസത്തില്‍ കൊവാക്‌സിന്‍ 10 ലക്ഷം ഡോസ് എത്തിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version