Connect with us

കേരളം

വടകരയില്‍ ചുവന്ന മഴ; ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ; ആകാംക്ഷയോടെ നാട്ടുകാര്‍

Published

on

WhatsApp Image 2021 07 29 at 4.28.22 PM

വടകരയില്‍ നാട്ടുകാരെ ആശങ്കയിലാഴ്ത്തി വീണ്ടും ചുവന്ന മഴ പെയ്തതായി റിപ്പോർട്ട്. ഒരാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രദേശത്ത് ചുവന്ന മഴ ലഭിക്കുന്നത്. മഴവെള്ളത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതാകാം എന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം.

ഒരാഴ്ച്ച മുമ്പ് ചോറോട് പഞ്ചായത്തിലെ കുരിയാടിയില്‍ ആയിരുന്നു ചുവന്ന മഴ പെയ്തത്. തൊട്ടടുത്ത ദിവസങ്ങളില്‍ മണിയൂര്‍ പഞ്ചായത്തിലെ കുന്നത്തുകരയിലും ചുവന്ന മഴയുണ്ടായി. അതിന് പിന്നാലെ ആദ്യം ചുവന്ന മഴ പെയ്ത കുരിയാടിയില്‍ വീണ്ടും മഴ പെയ്യുകയായിരുന്നു.വിശദമായ പഠനറിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം വരുന്നതോടെ പ്രതിഭാസത്തെക്കുറിച്ച് വ്യക്തത വരുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

ഇത്തവണ മരക്കാരന്റെ വളപ്പില്‍ ഹരിദാസന്‍, മരക്കാരന്റെ വളപ്പില്‍ ബാബു എന്നിവരുടെ വീട്ടുപരിസരത്താണ് ചുവന്ന മഴവെള്ളം ശ്രദ്ധയില്‍പ്പെട്ടത്. കുപ്പിയിലാക്കിയ വെള്ളം പരിശോധനക്കായി അയച്ചു. ആദ്യം അയച്ച സാമ്പിളിന്റെ പരിശോധന അവസാനഘട്ടത്തിലാണ്.രണ്ട് ദിവസത്തിനകം അന്തിമ റിപ്പോര്‍ട്ട് വരും.

ഇതോടെ ചുവന്ന മഴയുടെ കാരണം വ്യക്തമാകും. മഴവെള്ളത്തില്‍ രാസപദാര്‍ഥങ്ങള്‍ കലര്‍ന്നതാകാം എന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. അന്തരീക്ഷത്തില്‍ വച്ച്തന്നെ മഴയില്‍ രാസപദാര്‍ഥങ്ങള്‍ കലരാനുള്ള സാധ്യതയാണ് ഉള്ളത്. പ്രദേശത്ത് രണ്ട് വര്‍ഷം മുമ്പും ചുവന്ന മഴ പെയ്തിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം30 mins ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം1 hour ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം3 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം14 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം15 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം15 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം19 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം20 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം22 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

കേരളം23 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version