Connect with us

കേരളം

‘സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത് കടം വീട്ടാന്‍’; കയ്യിൽ നയാ പൈസയില്ലെന്ന് അഖില്‍ സജീവ്

Himachal Pradesh Himachal Pradesh cloudburst 2023 10 06T123827.704

ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫായ അഖിൽ മാത്യുവിന്റെ പേര് താൻ ആരോടും പറഞ്ഞിട്ടില്ല എന്ന് അഖിൽ സജീവ്. പരാതിക്കാരനായ ഹരിദാസിനെ നേരിട്ട് കണ്ടില്ലെന്നും പത്തനംതിട്ട പൊലീസിനോട് അഖിൽ സജീവ് പറഞ്ഞു. ലെനിൻ, ബാസിത്, റഹീസ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പറഞ്ഞ അഖിൽ സജീവ് നിരവധി പേരിൽനിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും സമ്മതിച്ചു. സ്പൈസസ് ബോർഡിൽ ജോലി നൽകാമെന്നു പറഞ്ഞ് നാലരലക്ഷം തട്ടിയ കേസിലും പത്തനംതിട്ട പോലീസ് അഖിലിനെ ചോദ്യം ചെയ്യും.

കടം വീട്ടാനായിരുന്നു സിഐടിയു ഓഫീസിലെ ഫണ്ട് മോഷ്ടിച്ചത്. കയ്യിൽ നയാ പൈസയില്ല. അച്ഛനും അമ്മയും മരിച്ചു. ഭാര്യയും കുഞ്ഞും പോയി. ജീവിതം തകർന്നുവെന്നും പൊലീസിനോട് അഖിൽ സജീവ് പറഞ്ഞു. ജനുവരി മുതല്‍ നാട്ടില്‍ ഇല്ലാതിരുന്ന പ്രതി കഴിഞ്ഞ കുറെ നാളുകളായി ചെന്നൈയിൽ ഒരു ഹോട്ടലിന്റെ ഡോർമെട്രിയില്‍ ആയിരുന്നു താമസം. പത്തനംതിട്ട എസ്ഐയും സംഘവും അവിടെ എത്തിയത് അറിഞ്ഞ് സ്ഥലം മാറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെ തേനി ബസ്റ്റാൻഡിന് അടുത്ത് വെച്ചാണ് പൊലീസ് അഖിൽ സജീവിനെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് പിടികൂടുമ്പോഴും അഖിൽ സജീവ് മദ്യ ലഹരിയിൽ ആയിരുന്നു.

അഖില്‍ സജീവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മറ്റി ഓഫീസിലെ ഫണ്ട് വെട്ടിച്ച കേസിലും സ്‌പൈസസ് ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപ തട്ടിയ കേസിലുമാണ് അഖില്‍ സജീവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version