Connect with us

കേരളം

പി എസ് സി മുന്‍ ചെയര്‍മാനും ബി ജെ പി നേതാവുമായ ഡോ. കെ എസ് രാധാകൃഷ്ണന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം

Published

on

n253252414b9f2ab8d4d69164212d8381be909472c89efb3263dc27cc2bd3f0b113bb33954

: പി എസ് സി മുന്‍ ചെയര്‍മാനും ബി ജെ പി നേതാവുമായ ഡോ. കെ എസ് രാധാകൃഷ്ണന്റെ അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങളാണ് തിരിച്ചെടുക്കുന്നത്. വന്‍തുക ഡോ.രാധാകൃഷ്ണന്‍ തിരിച്ചടക്കേണ്ടി വരും.

2011 മുതല്‍ 2016 വരെ പി എസ് സി ചെയര്‍മാനായിരുന്നു ഡോ.കെ.എസ്.രാധാകൃഷ്ണന്‍. അതിനു മുന്‍പ് സംസ്കൃത സര്‍വകലാശാലയിലെ റീഡറും. പി എസ് സി ചെയര്‍മാന്‍ എന്ന നിലയില്‍ പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കണം എന്നാവശ്യപ്പെട്ട് കെ എസ് രാധാകൃഷ്ണന്‍ 2013 ല്‍ സര്‍ക്കാരിനെ സമീപിച്ചു.2013 മാര്‍ച്ച്‌ 31 ലെ മന്ത്രിസഭാ യോഗം അനുകൂല തീരുമാനവുമെടുത്തു.

2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കൊച്ചി ഇടപ്പള്ളി സ്വദേശി പി എ ആന്‍റണി മുന്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സര്‍ക്കാര്‍ ധനവകുപ്പിന്റേയും അഡ്വക്കേറ്റ് ജനറലിന്‍്റെയും ഉപദേശം തേടി.

ഈ ഉപദേശം പരിഗണിച്ചാണ് അധിക പെന്‍ഷനും ആനുകൂല്യങ്ങളും തിരിച്ചു പിടിക്കാന്‍ ഇന്നലത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കാലടി സംസ്കൃത സര്‍വകലാശാലയില്‍ റീഡറായിരുന്നപ്പോഴുള്ള ശമ്ബളത്തിന്റെ അടിസ്ഥാനത്തിലാകണം പെന്‍ഷന്‍ കണക്കാക്കേണ്ടത് എന്നായിരുന്നു നിയമോപദേശം.

23,3 18 രൂപ പെന്‍ഷന്‍ നല്‍കേണ്ടിടത്ത് 48,546 രൂപയും ഏഴ് ലക്ഷം ഗ്രാറ്റ്വിറ്റി നല്‍കേണ്ടതിനു പകരം 14 ലക്ഷവും രാധാകൃഷ്ണനു ലഭിച്ചു. 13, 12,8 69 രൂപയായിരുന്നു കമ്മ്യൂട്ടേഷന്‍ അര്‍ഹത . ഡോ. കെ എസ് രാധാകൃഷ്ണന് ലഭിച്ചത് 16, 78,842 രൂപയായിരുന്നെന്നും ധനവകുപ്പ് കണ്ടെത്തി. അധികമായി വാങ്ങിയെടുത്ത ഈ തുകയാണ് തിരിച്ചുപിടിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം4 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം4 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം4 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം4 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം5 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം5 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം6 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം6 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version