Connect with us

കേരളം

‘പ്രതികരണങ്ങളില്‍ രാഷ്ട്രീയം കാണേണ്ടതില്ല’; പണം കിട്ടിയത് വായ്പയായെന്ന് ആവര്‍ത്തിച്ച് കൃഷ്ണപ്രസാദ്

Actor krishnaprasad and jayasurya

മന്ത്രിമാരെ വേദിയിലിരുത്തി നടന്‍ ജയസൂര്യ നടത്തിയ വിമര്‍ശനത്തില്‍ വിവാദം വേണ്ടെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജയസൂര്യ പ്രതികരിച്ചത് നാട്ടിലെ മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടിയാണെന്നും കൃഷ്ണപ്രസാദ് ന്യൂസ് ഈവനിങില്‍ പ്രതികരിച്ചു.

തന്റെയും ജയസൂര്യയുടെയും പ്രതികരണത്തില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. തനിക്ക് പൈസ ലഭിച്ചത് വായ്പയായിട്ടാണെന്നും കൃഷ്ണപ്രസാദ് കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ വിഷയത്തില്‍ രാഷ്ട്രീയം പറയേണ്ടതില്ല. കേരളത്തിലെ എല്ലാ മനുഷ്യരും അവരുടേതായ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരാണ്. കേരളത്തിലെ കര്‍ഷകരില്‍ ബഹുഭൂരിപക്ഷവും ഇടതുപക്ഷ ചായിവുള്ളവരാണ്. തന്റെയും ജയസൂര്യയുടെയും മാത്രം രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. നിരവധി സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന മനസാക്ഷിയുള്ള വ്യക്തിയാണ് ജയസൂര്യ. അദ്ദേഹം ആ മനസാക്ഷി കൊണ്ടാണ് ഇതില്‍ ഇടപെട്ടത്. അത് രാഷ്ട്രീയം നോക്കിയല്ല. തന്നെ എപ്പോള്‍ കണ്ടാലും അദ്ദേഹം സംസാരിക്കുന്നത് പോലും കൃഷിയെ കുറിച്ചാണ്. കൃഷ്ണപ്രസാദ് പറഞ്ഞു.

ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇതുവരെ താന്‍ പോയിട്ടില്ലെന്നും കാര്‍ഷിക വൃത്തിയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്നും കൃഷ്ണപ്രസാദ് വിവാദങ്ങളോടുപ്രതികരിച്ചു. മഞ്ഞകണ്ണോടുകൂടി നോക്കുന്നവര്‍ക്ക് എല്ലാം മഞ്ഞയായേ കാണൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version