Connect with us

ദേശീയം

റാൻസംവെയർ ആക്രമണം; ഇന്ത്യയിലെ 300 ചെറുകിട ബാങ്കുകളെ ബാധിച്ചു

Published

on

ransomeware attack bank.jpg

ഒരു ടെക്‌നോളജി സേവന ദാതാവിന് നേരെയുണ്ടായ റാൻസംവെയർ ആക്രമണം ഇന്ത്യയിലെ 300 ചെറുകിട ബാങ്കുകളെ ബാധിച്ചു. ചെറുകിട പ്രാദേശിക ബാങ്കുകളിലുടനീളമുള്ള പേയ്‌മെൻ്റ് സംവിധാനങ്ങൾ താൽക്കാലികമായി നിർത്തി വെയ്ക്കേണ്ടി വന്നു. രാജ്യത്തുടനീളമുള്ള ചെറുകിട ബാങ്കുകൾക്ക് സാങ്കേതിക സംവിധാനങ്ങൾ നൽകുന്ന സി-എഡ്ജ് ടെക്നോളജീസിനെ ആക്രമണം ബാധിച്ചതായാണ് റിപ്പോർട്ട്.

സി-എഡ്ജ് സേവനം നൽകുന്ന ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് പേയ്‌മെൻ്റ് സംവിധാനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഇതെന്നും എൻപിസിഐ അറിയിച്ചു.

വലിയ തോതിലുളള ആഘാതം തടയുന്നതിനായി 300 ഓളം ചെറുകിട ബാങ്കുകളെ രാജ്യത്തെ വിശാലമായ പേയ്‌മെൻ്റ് ശൃംഖലയിൽ നിന്ന് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ആക്രമണം ചെറുകിട ബാങ്കുകളെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ആയതിനാൽ രാജ്യത്തെ പേയ്‌മെൻ്റ് സിസ്റ്റത്തെ 0.5 ശതമാനം മാത്രമം ആക്രമണം ബാധിക്കുകയുള്ളൂ.ഇന്ത്യയ്ക്ക് ഏകദേശം 1,500 സഹകരണ, പ്രാദേശിക ബാങ്കുകളാണ് ഉളളത്. ഇതിൽ ചില ബാങ്കുകളെയാണ് ആക്രമണം ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ആക്രമണം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എൻപിസിഐ ഓഡിറ്റ് നടത്തും. ഒരു കമ്പ്യൂട്ടറിനെയോ നെറ്റ്‌വർക്കിനെയോ റാൻസംവെയർ ബാധിച്ചിട്ടുണ്ടെങ്കിൽ ആ സിസ്റ്റത്തിലുള്ള ഡാറ്റ എൻ‌ക്രിപ്റ്റ് ചെയ്യാൻ സാധിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version