Connect with us

കേരളം

ഏഴ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി; രമേഷ് ബയ്‌സ് മഹാരാഷ്ട്ര ഗവര്‍ണര്‍; ഝാര്‍ഖണ്ഡില്‍ സിപി രാധാകൃഷ്ണന്‍

Published

on

ഭഗത് സിങ് കോഷിയാരിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ രമേഷ് ബയ്‌സിനെ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിച്ചു. ഇതടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ മാറ്റി, ആറിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി എസ് അബ്ദുള്‍ നസീറിനെ ആന്ധ്രാപ്രദേശിലും മുതിര്‍ന്ന ബിജെപി നേതാവ് സിപി രാധാകൃഷ്ണനെ ഝാര്‍ഖണ്ഡിലും ഗവര്‍ണറായി നിയമിച്ചു. ലെഫ്റ്റന്റ് ഗവര്‍ണര്‍ കൈവല്യ ത്രിവിക്രം പര്‍നായിക് അരുണാചല്‍ ഗവര്‍ണറാകും.

ലഡാക്ക് ഗവര്‍ണര്‍ ആര്‍ കെ മാത്തൂറിന്റെ രാജിയും രാഷ്്ട്രപതി സ്വീകരിച്ചു. മാത്തൂറിന് പകരം റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ ബിഡി മിശ്ര ലഡാക്കില്‍ ഗവര്‍ണറാകും. നിലവില്‍ അരുണാചല്‍ പ്രദേശ് ഗവര്‍ണറായണ്. ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സിക്കിം ഗവര്‍ണറാകും. ഗുലാംചന്ദ് കഠാരിയ അസമിലും ശിവപ്രസാദ് ശുക്ല ഹിമാചലിലും രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ബിഹാര്‍ ഗവര്‍ണറാകും. അനസൂയ ഉയ് ര്‍ക്കെയെ മണിപ്പൂര്‍ ഗവര്‍ണറായും മാറ്റി നിയമിച്ചു.

എല്‍ ഗണേശനെ നാഗാലാന്‍ഡിലും ഫഗു ചൗഹാനെ മേഘാലയയിലും ഗവര്‍ണാറായി നിയമിച്ചു. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അടുത്തിടെയാണ് വിരമിച്ചത്. ബാബറി മസ്ജിദ് കേസിലും മുത്തലാഖ് കേസിലും വിധി പറഞ്ഞ ബെഞ്ചില്‍ അബ്ദുള്‍ നസീറും അംഗമായിരുന്നു. മുത്തലാഖില്‍ ജസ്റ്റിസ് നസീര്‍ അനുകൂല വിധി പറഞ്ഞിരുന്നു.

മൂന്നാഴ്ച മുന്‍പാണ് രാഷ്ട്രീയത്തില്‍ നിന്ന വിരമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ച് കോഷിയാരി രാജി സമര്‍പ്പിച്ചത്. ഇനിയുള്ള കാലം എഴുത്തിലേക്കും വായനയിലേക്കും മാറുന്നതിനായി ആഗ്രഹിക്കുന്നുവെന്ന് രാജ്ഭവന്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രിയായും പാര്‍ലമെന്റിന്റെ ഇരുസഭകളിലും എംപിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ആര്‍എസ്എസ് പ്രവര്‍ത്തകനായ കോഷിയാരി 2019ലാണ് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനായയത്.

നേരത്തെ മഹാവികാസ് അഘാഡി സഖ്യവുമായും പിന്നീട് വന്ന ബിജെപി -ശിവസേന സര്‍ക്കാരുമായും പലവിഷയങ്ങളിലും എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഗവര്‍ണര്‍ പോര് പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോഷിയാരിയുടെ പല പ്രസ്താവനകള്‍ ബിജെപിക്ക് തന്നെ തലവേദനയായിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version