Connect with us

കേരളം

ഗര്‍ഭസ്ഥ ശിശുവിന്‍റെ മാനസിക ശാരീരിക ക്ഷേമത്തിനായി രാമായണവും പുരാണവും വായിക്കണം: തെലങ്കാന ഗവര്‍ണര്‍

ഗര്‍ഭസ്ഥ ശിശുവിന്‍റെ മാനസിക ശാരീരിക ക്ഷേമത്തിനായി ഗര്‍ഭിണികള്‍ സുന്ദരകാണ്ഡം ഉരുവിടണമെന്നും രാമായണം പോലുള്ള ഇതിഹാസങ്ങളും വായിക്കണമെന്നും തെലങ്കാന ഗവര്‍ണര്‍ തമിളിസൈ സൗന്ദർ രാജൻ. ഗർഭിണികളെ പുരാണവും മന്ത്രവും ചൊല്ലാൻ പ്രോത്സാഹിപ്പിക്കുന്ന ​ഗർഭ സംസ്കാർ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തമിളിസൈ സൗന്ദർ രാജൻ. ആർഎസ്എസിന്റെ വനിതാ വിഭാ​ഗമായ രാഷ്ട്ര സേവികാ സംഘിന്റെ സംവർധിനി ന്യാസ് ആണ് ചടങ്ങ് സംഘടിപ്പിച്ചത്.

സംസ്കാരവും രാജ്യസ്നേഹവുമുള്ള കുട്ടികളെ സൃഷ്ടിക്കുകയാണ് ക്യാംപെയിനിന്റെ ലക്ഷ്യം. ദില്ലിയിൽ നടന്ന ചടങ്ങ് ഓൺലൈനായാണ് ​ഗവർണർ ഉദ്ഘാടനം ചെയ്തത്. ഗൈനക്കോളജിസ്റ്റും ഫീറ്റല്‍ തെറാപ്പിസ്റ്റുമാണ് തമിളിസൈ സൗന്ദർ രാജൻ. ശാസ്ത്രീയവും പരമ്പരാഗതവുമായ രീതികളെ സംയോജിപ്പിച്ച് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ക്ഷേമം ലക്ഷ്യമിട്ടുള്ളതാണ് ഗര്‍ഭ സംസ്കാര്‍ പദ്ധതി. ഡോക്ടര്‍മാരുടെ മരുന്നുകള്‍ അടക്കമുള്ള കുറിപ്പടികള്‍ക്കൊപ്പം സംസ്കൃത മന്ത്രങ്ങളും യോഗാ പരിശീലനവും ഗീതാ പാരായണവും അടക്കമുള്ളതാണ് ഈ പദ്ധതി.

ഗര്‍ഭിണി ആവുന്ന സമയം മുതലം ശിശുവിന് രണ്ട് വയസ് ആവുന്നത് വരെയും നീളുന്നതാണ് ഈ പദ്ധതി. കുടുംബാംഗങ്ങള്‍ക്കും ഗര്‍ഭിണികള്‍ക്കും ആവശ്യമായ പരിശീലനം നല്‍കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. തമിഴ്നാട്ടില്‍ കമ്പ രാമായണത്തിലെ സുന്ദര കാണ്ഡം ഗര്‍ഭിണികള്‍ വായിക്കുന്നത് ഏറെ കാലമായുള്ള ശൈലിയാണെന്നും തമിളിസൈ സൗന്ദർ രാജൻ പറഞ്ഞു. ഗര്‍ഭകാലത്തെ യോഗാ പരിശീലനം നോര്‍മല്‍ ഡെലിവറിക്ക് സഹായിക്കുമെന്നും അവര്‍ പറഞ്ഞു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version