Connect with us

ദേശീയം

രജനീകാന്തിന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം

Published

on

Rajinikanth hand gesture

തമിഴ് സൂപ്പർതാരം രജനീകാന്തിന് രാജ്യത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം. മോഹൻലാലും ശങ്കർ മഹാദേവനും അടങ്ങുന്ന അഞ്ചംഗ ജൂറിയാണ് തെരഞ്ഞെടുത്തത്. 50 വർഷ കാലത്തെ ചലച്ചിത്ര മേഖലയ്ക്കുള്ള സമഗ്ര സംഭവനയ്ക്കാണ് പുരസ്‌കാരം. മെയ് മാസം പുരസ്‌കാരം നൽകും. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായി പുരസ്കാരം നേടുന്ന ദക്ഷിണേന്ത്യന്‍ നടനാണ് രജനികാന്ത്.

കേന്ദ്ര വാർത്ത വിതരണ മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 50 വർഷത്തെ കിരീടം വെക്കാത്ത രാജാവാണ് രജനീകാന്തെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 2000ത്തിൽ പദ്മ ഭൂഷണും 2016ൽ പദ്മ വിഭൂഷണും നൽകി രാജ്യം രജനികാന്തിനെ ആദരിച്ചിട്ടുണ്ട്.

1950ൽ കർണാടകയിലാണ് രജനികാന്ത് ജനിച്ചത്. ശിവാജി റാവു എന്നാണ് യഥാർത്ഥ പേര്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൂലിയായും ബസ് കണ്ടക്ടറായും ഉൾപ്പടെ നിരവധി തൊഴിലുകൾ അദ്ദേഹം ചെയ്തു. ആ കാലത്തണ് അദ്ദേഹം മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയ പഠനത്തിന് ചേർന്നത്. പഠന കാലത്തെ അദ്ദേഹത്തിന്റെ പ്രകടനം കണ്ട സംവിധായകൻ കെ ബാലചന്ദർ തമിഴ് പഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ബാലചന്ദറിന്റെ അപൂർവ രാഗങ്ങൾ എന്ന സിനിമയിലൂടെയാണ് അദ്ദേഹം തമിഴ് ചലച്ചിത്ര മേഖലയിലേക്ക് എത്തുന്നത്. ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം വേഷങ്ങൾ ചെയ്തു.

ഐവി ശശി സംവിധാനം ചെയ്ത അലാവുദ്ധീനും അത്ഭുത വിളക്കും എന്ന സിനിമയിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചു. 1970കളുടെ അവസാനത്തോടെ അമിതാഭ് ബച്ചന്റെ നിരവധി ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിൽ അദ്ദേഹം അഭിയനയിച്ചു. ഡോണിന്റെ റീമേക്കായ ബില്ല, അമർ അക്ബർ അന്തോണിയുടെ റീമേക്കായ ശങ്കർ സൈമൺ സലിം എന്നീ ചിത്രങ്ങൾ അതിൽ ഉൾപെടും. ബില്ല അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയമായി മാറുകയും ചെയ്തു. 1980കളുടെ തുടക്കത്തോടെ രജനികാന്ത് എന്ന സൂപ്പർതാരത്തിന്റെ വളർച്ചയാണ് തമിഴ് സിനിമ കണ്ടത്.

1970കളുടെ അവസാനത്തോടെ അമിതാഭ് ബച്ചന്റെ നിരവധി ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിൽ അദ്ദേഹം അഭിയനയിച്ചു. ഡോണിന്റെ റീമേക്കായ ബില്ല, അമർ അക്ബർ അന്തോണിയുടെ റീമേക്കായ ശങ്കർ സൈമൺ സലിം എന്നീ ചിത്രങ്ങൾ അതിൽ ഉൾപെടും. ബില്ല അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വിജയമായി മാറുകയും ചെയ്തു. 1980കളുടെ തുടക്കത്തോടെ രജനികാന്ത് എന്ന സൂപ്പർതാരത്തിന്റെ വളർച്ചയാണ് തമിഴ് സിനിമ കണ്ടത്.

1991ൽ മഹാഭാരത്തിലെ കർണന്റെയും ദുരിയോധനന്റെയും ബന്ധത്തെ ആസ്പദമാക്കി മണിരത്നം ഒരുക്കിയ ദളപതിയിലെ രജനികാന്തിന്റെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തിയത് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയാണ്. 1993ൽ രജനികാന്ത് ആദ്യമായി തിരക്കഥ എഴുതിയ ചിത്രം വല്ലി പുറത്തിറങ്ങി. ചിത്രത്തിൽ അഥിതി താരമായി അദ്ദേഹം അഭിനയിക്കുകയും ചെയ്തു. 1995ൽ സംവിധായകൻ സുരേഷ് കൃഷ്ണയ്ക്കൊപ്പം ഒന്നിച്ച ഭാഷ എന്ന ചിത്രം തമിഴിലെ സകല കളക്ഷൻ റെക്കോർഡുകളും ഭേദിക്കുകയും ട്രെൻഡ് സ്റ്റെർ ആവുകയും ചെയ്തു.

2005ൽ മലയാളം സിനിമയായ മണിച്ചിത്രത്താഴിന്റെ റീമേക്കായി ഒരുക്കിയ ചന്ദ്രമുഖി രണ്ട് വർഷത്തിൽ അധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും തമിഴിലെ ഏറ്റവും അധികം നാൾ പ്രദർശനം നടത്തിയ സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തു. ചിത്രം ജർമൻ, ടർക്കിഷ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയും ചെയ്തു.

2010ൽ ശങ്കറിനൊപ്പം ഒരുക്കിയ സയൻസ് ഫിക്ഷൻ ചിത്രം എന്തിരൻ രാജ്യത്തെ തന്നെ ഏറ്റവും വലിയ പണം വാരി ചിത്രമായി മാറി. ചിത്രത്തിന് താരത്തിന്റെ പ്രതിഫലം 45 കോടി രൂപയായിരുന്നു. 2011ൽ അസുഖങ്ങൾ മൂലം ആശുപത്രി ചികിത്സയിലായിരുന്ന അദ്ദേഹം പിന്നീട് 2013ലാണ് അഭിനയ രംഗത്തേക്ക് തിരികെ എത്തിയത്. 2016ൽ പുറത്തിറങ്ങിയായ പാ രഞ്ജിത്ത് ചിത്രം കബാലി മികച്ച നിരൂപക പ്രശംസ നേടി. സിരുത്തെ ശിവ ഒരുക്കുന്ന അണ്ണാത്തേയിലാണ് അദ്ദേഹം ഇപ്പോൾ അഭിയനയിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version