കേരളം
സംസ്ഥാനത്ത് വെള്ളിയും ശനിയും വേനൽമഴയ്ക്ക് സാധ്യത
വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് വേനൽ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്ന് രാത്രി പതിനൊന്നരവരെ 1.5 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത നിലനിൽക്കുന്നത്. അതിനാൽ രാത്രിവരെ തീരത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രഗവേഷണം കേന്ദ്രം അറിയിച്ചു.
കടല്‍ത്തീരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലേറ്റമുണ്ടായാല്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. വള്ളം, വല സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നും ദേശീയ സമുദ്രഗവേഷണം കേന്ദ്രം നിർദേശിച്ചു. അതേ സമയം, കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.