Connect with us

കേരളം

പാലക്കാട്ടെ പേ വിഷബാധ; മുറിവിന്റെ ആഴം മരണകാരണമായി; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ല; ഡിഎംഒ

Published

on

പേ വിഷബാധയേറ്റ് കോളജ് വിദ്യാര്‍ഥിനി മരിക്കാനിടയായത് വാക്‌സിന്റെ അപാകതയല്ലെന്നും മുറിവിന്റെ ആഴം കൂടിയതുകൊണ്ടാകാമെന്ന് ഡിഎംഒ. ഇക്കാര്യം റാപ്പിഡ് റെസ്‌പോണ്‍സ് ടീം പരിശോധിക്കും. കടിച്ച പട്ടിക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്നും പെണ്‍കുട്ടിക്ക് വാക്‌സിന്‍ കൃത്യസമയത്ത് നല്‍കിയിരുന്നതായും ഡിഎംഒ പറഞ്ഞു

പെണ്‍കുട്ടിക്ക് നാല് ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ നല്‍കിയിരുന്നു. ശരീരത്തിലെ മുറിവ് വളരെ ആഴത്തിലായിരുന്നു. അത് കാരണാമാകാം പേ വിഷബാധയേറ്റ് മരിക്കാന്‍ ഇടയായതെന്നാണ് സംശയിക്കുന്നത്. കടിച്ചത് വളര്‍ത്തുപട്ടിയായിരുന്നില്ലെന്നും അതിന് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്നും ഡിഎംഒ പറഞ്ഞു.

മേയ് മുപ്പതിനാണ് നായ ശ്രീലക്ഷ്മിയുടെ കൈയ്യില്‍ കടിച്ചത്. രാവിലെ കോളജിലേക്ക് പോകാന്‍ റോഡിലേക്ക് നടക്കുന്നതിനിടയിലായിരുന്നു ആക്രമണം. പിന്നാലെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തി ആദ്യ കുത്തിവയ്‌പെടുത്തു. തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ വാക്‌സീന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ജൂണ്‍ രണ്ടിനും ഇരുപത്തി ഏഴിനും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവയ്‌പെടുത്തു. വാക്‌സീന്‍ ക്ഷാമം കാരണം ജൂണ്‍ ആറിനുള്ള ഡോസെടുത്തത് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നായിരുന്നു.

യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ശ്രീലക്ഷ്മിക്കുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം പരീക്ഷ കഴിഞ്ഞ് വന്നതിന് പിന്നാലെ ക്ഷീണം തോന്നി. ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യമായി. പിന്നാലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീലക്ഷ്മി മരിച്ചു. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് അറിയണം. കോയമ്പത്തൂര്‍ നെഹ്‌റു കോളജിലെ ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥിനായിരുന്നു ശ്രീലക്ഷ്മി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version