Connect with us

കേരളം

പി.ടി. 7ന് കാഴ്ച തിരിച്ചുകിട്ടും; വലതുകണ്ണിന് ശസ്ത്രക്രിയ നടത്താനൊരുങ്ങി വനംവകുപ്പ്

Untitled design (46)

വനംവകുപ്പ് കൂട്ടിലടച്ച പി ടി സെവന്‍ (പാലക്കാട് ടസ്‌കര്‍-7) എന്ന കൊമ്പന്റെ കാഴ്ച ശക്തി തിരിച്ചുകിട്ടുന്നതിന് ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങി വനംവകുപ്പ്. കാഴ്ച ശക്തിയില്ലാത്ത വലതു കണ്ണിന് പത്തുദിവസത്തിനകം ശസ്ത്രക്രിയ നടത്താനാണ് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ കാട്ടാനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.

ആഴ്ചകള്‍ക്ക് മുന്‍പാണ് പി ടി സെവന്റെ വലതു കണ്ണിന് കാഴ്ചയില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് കൈമാറിയത്. ഏറെക്കാലം പാലക്കാട് ധോണിയെ വിറപ്പിച്ച പി ടി സെവനെ ആറു മാസങ്ങള്‍ക്ക് മുമ്പാണ് ദൗത്യസേന പിടികൂടി ധോണി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയത്.

മയക്കു വെടിവെച്ച് പിടികൂടുമ്പോള്‍ തന്നെ കണ്ണിന് കാഴ്ചശക്തിയില്ലായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറയുന്നത്. പിടികൂടുമ്പോള്‍ ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ കണ്ടെത്തിയിരുന്നു.പെല്ലറ്റ് തറച്ചോ മറ്റേതെങ്കിലും അപകടത്തില്‍പ്പെട്ടോ കാഴ്ചശക്തി നഷ്ടപ്പെട്ടതാകാമെന്നാണ് നിഗമനം. മരുന്ന് നല്‍കിയിട്ടും കാഴ്ചശക്തിയില്‍ മാറ്റമില്ലാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്താന്‍ വനംവകുപ്പ് ഒരുങ്ങുന്നത്.

പി ടി സെവനെ കൂട്ടില്‍ നിന്ന് പുറത്ത് ഇറക്കുന്നത് വൈകില്ലെന്നും ശസ്ത്രക്രിയയ്ക്ക് വിദഗ്ധ സംഘത്തിന് ഉടന്‍ തന്നെ രൂപം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. കൂട്ടില്‍ നിന്ന് പുറത്ത് ഇറക്കുന്നതിന് മുന്നോടിയായാണ് ആനയുടെ ആരോഗ്യസ്ഥിതി ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. കാലിന് വേദന ഒഴിച്ചാല്‍ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് വിലയിരുത്തല്‍. പി ടി സെവനെ പുറത്തിറക്കി വലതു കണ്ണിന് ശസ്ത്രക്രിയ നടത്തിയാല്‍ ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് പറയുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version