Connect with us

കേരളം

പിഎസ്‌സിയുടെ പേരിൽ തട്ടിപ്പ്; ഒരാൾ പിടിയിൽ

Himachal Pradesh Himachal Pradesh cloudburst (75)

പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾ പൊലീസിന്റെ പിടിയിൽ. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്മിയാണ് പിടിയിലായത്. ഇവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. മറ്റൊരു പ്രതിയായ അടൂർ സ്വദേശി ആർ രാജലക്ഷ്മിക്കായി അന്വേഷണം തുടരുകയാണ്.

പൊലീസ്‌ ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയത്. പൊലീസുകാരിയെന്ന്‌ ഉറപ്പിക്കാൻ യൂണിഫോമിലുള്ള ചിത്രങ്ങൾ അയച്ചു നൽകിയെന്ന് തട്ടിപ്പിനിരയായവർ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. വാട്സാപ് ഗ്രൂപ്പ് വഴി ഉദ്യോഗാർത്ഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ ഓൺലൈൻ ഇടപാടിലൂടെയാണ് പണം കൈപ്പറ്റിയത്. ഉദ്യോഗാർത്ഥികൾക്കായി തട്ടിപ്പുസംഘം തയാറാക്കിയ വാട്സാപ് ഗ്രൂപ്പിൽ 84 പേർ അംഗങ്ങളായിരുന്നു. ഇതിൽ 15 പേർ മാത്രമേ പണം നഷ്ടപ്പെട്ടതായി പൊലീസിനോട് പറഞ്ഞിട്ടുള്ളൂ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version