Connect with us

കേരളം

കോവിഡ് ; ഏപ്രിൽ 30 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചതായിപി എസ് സി

exam

കോവിഡ്‌ വ്യാപനത്തിന്റെ സാഹചര്യത്തിൽ ഏപ്രിൽ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചതായി കമ്മീഷൻ അറിയിച്ചു.അഭിമുഖവും സർട്ടിഫിക്കറ്റ്‌ പരിശോധനയും മാറ്റിവെയ്‌ക്കും. പുതുക്കിയ തിയതികൾ പീന്നീട്‌ അറിയിക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരീക്ഷ നടത്തിപ്പുമായി പി.എസ്.സി മുന്നോട്ടുപോകുന്നതിനെതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ.

അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് അഡ്മിനിസ്ട്രേഷൻ) പരീക്ഷ ചൊവ്വാഴ്ച രാവിലെ 7.30നാണ് നിശ്ചയിച്ചിരിക്കുന്നത്. 1046 അപേക്ഷകരുള്ള പരീക്ഷയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുള്ളത്.

അഞ്ച് വടക്കൻ ജില്ലകളിൽ നിന്നുള്ളവർ പരീക്ഷ എഴുതേണ്ടത് കോഴിക്കോട് അത്തോളിയിലാണ്. പരീക്ഷ രാവിലെ 7.30ന് ആയതിനാൽ തലേദിവസം വന്ന് താമസിക്കേണ്ടിവരും. കോവിഡ് രൂക്ഷമായതിനാൽ ഇവിടെ മുറി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പല ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ പരീക്ഷാർഥികളിൽ നല്ലൊരു വിഭാഗം കോവിഡ് ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആണ്.

കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും കടുത്ത നിയന്ത്രണമാണ് ജില്ലാ ഭരണകൂടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പോസ്റ്റിലേക്ക് ആദ്യമായി നടക്കുന്ന പരീക്ഷ ആയതിനാൽ പല ഉദ്യോഗാർഥികളുടെയും പ്രായപരിധി കഴിയാറായി. ഉദ്യോഗാർഥികളുടെ ബുദ്ധിമുട്ട് അവഗണിച്ച് പരീക്ഷ നടന്നാൽ പല ഉദ്യോഗാർഥികള്‍ക്കും അവസരം എന്നന്നേക്കും നഷ്ടപ്പെടും. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ആവശ്യം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version