Connect with us

കേരളം

വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇ പി ജയരാജനെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

Published

on

വിമാനത്തിനുള്ളിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചെന്ന ആക്ഷേപത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പൊലീസ് കേസെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. ജയരാജന്‍ മര്‍ദ്ദിച്ചതായി പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ പരാതി പറഞ്ഞിട്ടില്ല. പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി കുറ്റകൃത്യം ലഘൂകരിക്കുക ഉദ്ദേശിച്ചുള്ളതാണെന്നും വിശദീകരണത്തില്‍ പറയുന്നു.

വിമാനത്തിനുള്ളില്‍ ഇ പി ജയരാജന്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചിട്ടില്ല. വിമാനത്തിനുള്ളില്‍ വെച്ച് പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തപ്പോള്‍ അവരെ ഇ പി ജയരാജന്‍ തടയുക മാത്രമാണ് ചെയ്തത്. മുഖ്യമന്ത്രിയെ ആക്രമിച്ച കേസില്‍ പ്രതികളായിട്ടുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ നേരിട്ട് പൊലീസിലോ, കോടതിയില്‍ ഹാജരാക്കിയപ്പോഴോ ഇപി ജയരാജന്‍ മര്‍ദ്ദിച്ചതായി പറഞ്ഞിട്ടില്ല.

ഇവരെല്ലാതെ പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ടുപേരാണ് ഇ പി ജയരാജനെതിരെ ഇ മെയില്‍ മുഖേന ഡിജിപിക്ക് പരാതി നല്‍കിയിട്ടുള്ളത്. ഈ പരാതി നിലനില്‍ക്കുന്നതല്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുറ്റകൃത്യം ലഘൂകരിക്കുക ലക്ഷ്യമിട്ടാണ് ഈ പരാതി എന്ന വിലയിരുത്തലിന്റെ അടിസ്ഥാന്തതില്‍ കേസെടുക്കേണ്ടതില്ലെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെന്നും മുഖ്യമന്ത്രി മറുപടിയില്‍ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version