Connect with us

കേരളം

ഇന്ധന വില വർധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ചക്രസ്തംഭന സമരം; നിരത്തുകള്‍ സ്തംഭിച്ചതിന് പിന്നാലെ സംഘർഷവും

WhatsApp Image 2021 06 21 at 12.05.51 PM

കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തി. രാവിലെ 11 മുതല്‍ 11.15 വരെയായിരുന്നു സമരം. പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂണിയനുകളാണ് സമരത്തിന് ആഹ്വാനം നല്‍കിയത്.

കൊച്ചിയില്‍ കലൂര്‍, എംജി റോഡ് തുടങ്ങി 30 കേന്ദ്രങ്ങളില്‍ ചക്രസ്തംഭന സമരം നടത്തി. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കലൂരില്‍ സമരം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം, കോഴിക്കോട് തുടങ്ങി സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരങ്ങള്‍ നടന്നു.

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു സംഘടനകൾ സമരത്തിൽ പങ്കെടുത്തു.

അതേസമയം ട്രെയ്ഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തിയ ചക്ര സ്തംഭന സമരത്തിനിടെ യാത്രക്കാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സമരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടപ്പോള്‍, ഇതൊന്നുമറിയാതെ എത്തിയവര്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കി. ഇതു വലിയ ശബ്ദ ബഹളത്തിനു കാരണമായി. ഇതിനിടെ സമരക്കാരില്‍ ചിലരുമായി യാത്രക്കാര്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version