Connect with us

കേരളം

യൂട്യൂബർമാർക്കെതിരെ ഇഡിക്ക് പരാതി നൽകാൻ നിർമാതാക്കൾ

Published

on

20240624 101651.jpg

സിനിമകൾക്കെതിരേ റിവ്യൂബോംബിങ് നടത്തുന്ന യുട്യൂബർമാരുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) പരാതി നൽകാനൊരുങ്ങി നിർമാതാക്കൾ. സിനിമയെക്കുറിച്ച് മോശം നിരൂപണം പറയാതിരിക്കാൻ ഇവർ നിർമാതാക്കളിൽനിന്ന് പണം ആവശ്യപ്പെടുന്നുണ്ടെന്നും ഇടനിലക്കാർ വഴി പണം കൈപ്പറ്റുന്നുണ്ടെന്നുമാണ് പരാതി. ഇവരുടെ സാമ്പത്തികസ്രോതസ്സ് അന്വേഷിക്കണമെന്നും ആവശ്യപ്പെടും.

മലയാളത്തിലെ നാലു മുൻനിര സിനിമാറിവ്യൂ യുട്യൂബർമാർക്കെതിരേയാണ് നിർമാതാക്കൾ ഇ.ഡി.യെ സമീപിക്കുന്നത്. ഇവർ നടത്തുന്ന പണമിടപാടുകളുടെ വിശദാംശങ്ങളും യുട്യൂബിൽനിന്നുള്ള വരുമാനവും അന്വേഷിക്കണമെന്നും നിർമാതാക്കൾ ആവശ്യപ്പെടും.

മോശം വിലയിരുത്തൽ പറയാതിരിക്കാൻ അഞ്ചുലക്ഷം രൂപവരെ ഇവരിൽ ചിലർ ആവശ്യപ്പെടുന്നുണ്ടെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനു മുമ്പാകെ ചില നിർമാതാക്കൾ പരാതിപ്പെട്ടിരുന്നു. സിനിമകളുടെ ഡിജിറ്റൽ പ്രമോഷൻ നടത്തുന്ന ചിലരാണ് ഇവരുടെ ഇടനിലക്കാർ. ഇവരാണ് തുക പറഞ്ഞുറപ്പിക്കുന്നതും യുട്യൂബർമാർക്കുവേണ്ടി പണം കൈപ്പറ്റുന്നതും. പണം എവിടെവച്ച് എങ്ങനെ കൈമാറുന്നുവെന്നത് രഹസ്യമാണ്.

സംഘടനയിലുള്ള ചിലർ തങ്ങളുടെ സിനിമയ്ക്ക് അനുകൂലറിവ്യൂ പുറത്തുവിടാൻ പണം കൊടുത്തതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തന്നെ സമ്മതിക്കുന്നു. പക്ഷേ, ഇത് പുറത്തുപറയാനോ പരാതിപ്പെടാനോ ഇവർ തയ്യാറല്ല. മറ്റുള്ളവരുടെ സിനിമകളെ നെഗറ്റീവ് റിവ്യൂവിലൂടെ ആക്രമിക്കാൻ യുട്യൂബർമാർക്ക് പണം നൽകുന്നവരുമുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version