Connect with us

കേരളം

സ്വകാര്യബസ് സമരം: മന്ത്രിയുമായുള്ള ചര്‍ച്ച പരാജയം; ഏഴുമുതല്‍ സ്വകാര്യ ബസ് പണിമുടക്ക്

സ്വകാര്യബസ് സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഗതാഗതമന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയം. നിശ്ചയിച്ചത് പോലെ തന്നെ ജൂണ്‍ ഏഴുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു. വിദ്യാര്‍ഥികണ്‍സെഷന് പ്രായപരിധി നിശ്ചയിക്കു അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചത്.

ഒരു പ്രകോപനവുമില്ലാതെ, ഒരു കാര്യവുമില്ലാതെയാണ് ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. അവര്‍ ആഗ്രഹിച്ച രീതിയില്‍ ബസ് ചാര്‍ജ് വര്‍ധന വരുത്തിയതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. വീണ്ടും ഒരു പ്രകോപവുമില്ലാതെ, ഒരു കാര്യവുമില്ലാതെയാണ് സമരം പ്രഖ്യാപിച്ചത്. അതിന് ശേഷം ഡീസല്‍ വില വര്‍ധിപ്പിച്ചിട്ടില്ല.ഇങ്ങനെ സമ്മര്‍ദ്ദം ചെലുത്തി സമരത്തിലേക്ക് ഇറങ്ങുന്നത് ശരിയാണോ എന്ന് അവര്‍ തന്നെ ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു.

ഒരു വിഭാഗം ബസ് ഉടമകളാണ് സമരം പ്രഖ്യാപിച്ചത്.സമരവുമായി മുന്നോട്ടുപോകരുത് എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. വിചിത്രമായ വാദങ്ങളാണ് അവര്‍ ഉന്നയിക്കുന്നത്. കെഎസ്ആര്‍ടിസിയിലെ കണ്‍സെഷന്‍ എങ്ങനെയായിരിക്കണമെന്ന് അവര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കാന്‍ പാടില്ല എന്ന് സ്വകാര്യ ബസ് ഉടമകള്‍ക്ക് എങ്ങനെയാണ് പറയാന്‍ കഴിയുകയെന്നും മന്ത്രി ചോദിച്ചു.

കെഎസ്ആര്‍ടിസിയിലെ വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ എടുത്തുകളയണമെന്ന വാദം വരെ അവര്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് ശരിയല്ല.ബസ് ഉടമകളുടെ നിവേദനം കിട്ടി.ബഹുഭൂരിപക്ഷവും നടപ്പാക്കിയതാണ്. വിദ്യാര്‍ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് കമ്മീഷനെ വെച്ചിട്ടുണ്ട്. ഇന്നലെ കമ്മീഷനുമായി ചര്‍ച്ച നടത്തി. ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ യൂ ടേണ്‍; പുതുക്കിയ ഉത്തരവിറക്കി

കേരളം3 hours ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

കേരളം4 hours ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

കേരളം6 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

കേരളം17 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

കേരളം18 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

കേരളം18 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

കേരളം22 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

കേരളം23 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

കേരളം1 day ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version