Connect with us

കേരളം

പന്നിയങ്കര ടോള്‍പ്ലാസയില്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകള്‍

Published

on

പന്നിയങ്കര ടോള്‍പ്ലാസയില്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തുമെന്ന് സ്വകാര്യ ബസുടമകള്‍. അമിത തുക ടോള്‍ ആയി നല്‍കാനാവില്ലെന്നാണ് ബസുടമകളുടെ നിലപാട്. തൃശൂര്‍-പാലക്കാട് ബസ് സര്‍വീസ് നാളെ മുതല്‍ ഉണ്ടാകില്ലെന്നും ബസുടമകള്‍ പറയുന്നു.

ടോള്‍ തുക കുറയ്ക്കുന്നതു വരെ സമരം തുടരുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. സ്വകാര്യ ബസുകളുടെ ടോളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടേയും എംപിയുടേയും സാന്നിധ്യത്തില്‍ രണ്ടു തവണ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ലെന്നും ബസുടമകള്‍ പറഞ്ഞു.

50 ട്രിപ്പിന് ഒരു മാസത്തേക്ക് 9400 രൂപയാണ് ടോള്‍. എന്നാല്‍ ഏപ്രില്‍ ഒന്നു മുതല്‍ നിരക്ക് പുതുക്കിയതോടെ, അത് 10,540 രൂപയായി ഉയര്‍ന്നു. ഇതനുസരിച്ച് പ്രതിമാസം 30,000 ലേറെ രൂപ ടോള്‍ നല്‍കേണ്ടി വരും. ഇത്രയും ഉയര്‍ന്ന തുക ടോള്‍ നല്‍കി സര്‍വീസ് തുടരാനാകില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

ടോള്‍ വിഷയത്തില്‍ കരാര്‍ കമ്പനി ഒരുവിധത്തിലുള്ള അനുരഞ്ജനത്തിനും തയ്യാറാകുന്നില്ലെന്ന് ടോള്‍പ്ലാസയ്ക്കു മുന്നിലെ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്ത പി പി സുമോദ് എംഎല്‍എ കുറ്റപ്പെടുത്തി. ദേശീയ പാത അതോറിട്ടി നിശ്ചയിച്ച തുകയാണ് ഇതെന്നും, തങ്ങള്‍ക്ക് ഇതില്‍ ഒരു തീരുമാനവും എടുക്കാന്‍ കഴിയില്ലെന്നും പന്നിയങ്കര ടോള്‍ പ്ലാസ അധികൃതര്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version