Connect with us

കേരളം

ഷാജൻ സ്കറിയ്ക്ക് തിരിച്ചടി; മറുനാടൻ മലയാളിക്ക് വിലക്ക്

Published

on

നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിന് ‘മറുനാടന്‍ മലയാളി’ക്ക് വിലക്ക്. പത്ത് കോടിനഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ നല്‍കിയ സിവില്‍ മാനനഷ്ടക്കേസിലാണ് ഇടക്കാല ഉത്തരവിട്ടത്. എറണാകുളം അഡീഷണല്‍ സബ്‌കോടതിയാണ് ഉത്തരവിട്ടത്.

ഈ ഇടക്കാല ഉത്തരവ്, വാദിയുടെ സ്വകാര്യതയ്ക്കും ജീവിക്കാനുള്ള അവകാശത്തിനും സത്പേരിനും പ്രശസ്തിക്കും കളങ്കം വരുത്തുന്ന രീതിയിലുള്ള വ്യാജവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങള്‍ ഓണ്‍ലൈനായോ ഓഫ്‌ലൈനായോ ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്യുന്നതില്‍ നിന്നും അപ്ലോഡ് ചെയ്യുക/ വിതരണം ചെയ്യുക (making, posting, publishing, uploading, distributing, and/or re-publishing) തുടങ്ങിയ കാര്യങ്ങളില്‍ നിന്നും പോര്‍ട്ടലിനെ തടയുന്നു.

ആദായ നികുതി വകുപ്പും എന്‍ഫോഴ്സുമെന്റും നടത്തിയ പരിശോധനയെ തുടര്‍ന്ന് പൃഥ്വിരാജ് 25 കോടി പിഴയടച്ചുവെന്ന് 2023 മേയ് മാസത്തില്‍ മറുനാടന്‍ മലയാളി ചില ലേഖനങ്ങളിലൂടെയും വീഡിയോകളിലൂടെയും പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ് പ്രസ്താവനയിറക്കിയെങ്കിലും നടന്‍ പിഴ അടച്ചുവെന്ന് പോര്‍ട്ടല്‍ വീണ്ടും വാര്‍ത്ത നല്‍കി. തുടര്‍ന്നാണ് പൃഥ്വിരാജ് കോടതിയെ സമീപിച്ചത്.

പൃഥ്വിരാജിനു വേണ്ടി അഭിഭാഷകരായ സന്തോഷ് മാത്യു, വിജയ് വി പോൾ, ഗോകുൽ കൃഷ്ണൻ ആർ, ഉത്തര പി വി, സാമ അബ്ദുൾ മജീദ്, ശിൽപ സോമൻ എന്നിവർ ഹാജരായി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version