കേരളം
18-45 പ്രായപരിധിയിലുളളവരുടെ വാക്സിനേഷന്‍: 32 വിഭാഗങ്ങള്‍ മുന്‍ഗണനാപട്ടികയില്‍
സംസ്ഥാനത്ത് 18 മുതൽ 45 വരെ പ്രായത്തിലുള്ളവരുടെ കൊവിഡ് വാക്സിനേഷനുള്ള മുൻഗണനാ പട്ടിക തയ്യാറായി. പട്ടികയിൽ 32 വിഭാഗങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, പത്രവിതരണക്കാര്‍, ഭിന്നശേഷിക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, കെഎസ്ഇബി ഫീല്‍ഡ് സ്റ്റാഫ്, വാട്ടര്‍ അതോറിറ്റി ഫീല്‍ഡ് സ്റ്റാഫ്, റെയില്‍വേ ടിടിഇമാര്‍, ഡ്രൈവര്‍മാര്‍, വിമാനത്താവള ജീവനക്കാര്‍ , ഗ്രൗണ്ട് സ്റ്റാഫ്, മത്സ്യവില്‍പ്പനക്കാരും പച്ചക്കറി വില്‍പ്പനക്കാരും ഹോം ഡെലിവറി നടത്തുന്നവരെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.