Connect with us

കേരളം

സംസ്ഥാനത്ത് മുല്ലയുടെയും താമരയുടെയും വില കുത്തനെ ഉയര്‍ന്നു

Published

on

കേരള വനിതാ കമ്മിഷന്

മുല്ലയുടെയും താമരയുടെയും വില കുത്തനെ ഉയര്‍ന്നു. ഇന്നലെ ഒരു കിലോ മുല്ലയുടെ വില 2700 രൂപയായാണ് ഉയര്‍ന്നത്. ഒരു മീറ്റര്‍ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം. വിവാഹത്തിനും മറ്റുമൊക്കെ ഒരു മുഴം മുല്ല കിട്ടണമെങ്കില്‍ പോലും തലേന്നു തന്നെ ഏര്‍പ്പാടാക്കേണ്ട സ്ഥിതിയാണ്.

തോവാളയില്‍ നിന്നാണു തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ മുല്ല എത്തുന്നത്. അവിടെ നിന്ന് 2500 രൂപയ്ക്കു നല്‍കുന്നതാണ് ഇവിടത്തെ കടകളില്‍ 2700നു വില്‍ക്കുന്നത്. ചെറിയ മുല്ലയാണു വരുന്നത്. അതിനാല്‍ കേടാകുന്നതിന്റെ തോതും കൂടും. രണ്ടു മാസം മുന്‍പ് 500 രൂപ മുതല്‍ 700 രൂപ വരെയായിരുന്നു വില. അത് ആയിരത്തില്‍ എത്തിയശേഷം കുതിക്കുകയായിരുന്നു. ഒരു താമരയ്ക്കു 3 മാസം മുന്‍പു വില 5 രൂപ. ഇപ്പോള്‍ 30 രൂപ കൊടുക്കണം.

തോവാളയില്‍ നിന്നും വെള്ളായണിയില്‍ നിന്നുമാണു താമര എത്തുന്നത്. വെള്ളായണി കായലില്‍ ഇപ്പോള്‍ താമര ഇല്ല. മുന്‍പു ദിവസം 1000 താമരപ്പൂക്കള്‍ അവിടെ നിന്ന് എത്തിയിരുന്നു. ജനുവരി പകുതിയോടെ മുല്ലയുടെയും താമരയുടെയും വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version