Connect with us

ദേശീയം

രാഷ്‌ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; കേരളത്തിൽ നിന്ന്‌ 10 പേർ

Published

on

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. രാജ്യത്ത്‌ 939 ഉദ്യോഗസ്ഥർ പൊലീസ്‌ മെഡലിന്‌ അർഹരായി. സംസ്ഥാനത്തുനിന്ന് ഐജി സി നാഗരാജു ഉൾപ്പെടെ പത്തു പേർ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ കേരളത്തിൽ നിന്ന് ആർക്കുമില്ല.

ഐ ജി നാഗരാജു ചക്കിലം, എസ് പിമാരായ ബി കൃഷ്ണകുമാർ, ആർ ജയശങ്കർ, ഡിവൈ എസ് പിമാരായ കെ എച്ച് മുഹമ്മദ് കബീർ റാവുത്തർ, കെ ആർ വേണുഗോപാലൻ, എം കെ ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി കമാൻഡൻറ്​ ടി പി ശ്യാംസുന്ദർ, സബ്​ ഇൻസ്പെക്ടർ സാജൻ കെ ജോർജ്, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ എൽ. ശശികുമാർ, എ കെ ഷീബ എന്നിവർക്കാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചത്.

നിലവിൽ കൊച്ചി സിറ്റി പൊലീസ് കമീഷണറാണ് ഐ ജി നാഗരാജു ചക്കിലം. ബി കൃഷ്ണകുമാർ നിലവിൽ ഇൻറേണൽ സെക്യൂരിറ്റി എസ് പി ആണ്. വിജിലൻസ് ആൻഡ്​ ആൻറി കറപ്ഷൻ ബ്യൂറോ സതേൺ റേഞ്ച് എസ് പിയാണ് ആർ ജയശങ്കർ. കെ എച്ച് മുഹമ്മദ് കബീർ റാവുത്തർ ഇടുക്കി അഡീഷനൽ എസ് പിയാണ്. കൊച്ചിൻ ഷിപ്പ്​യാർഡിൽ ഡെപ്യൂട്ടേഷനിൽ വിജിലൻസ് ഓഫിസറാണ് കെ ആർ വേണുഗോപാലൻ. തൃശൂർ സിറ്റി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ്​ കമീഷണറാണ് എം കെ ഗോപാലകൃഷ്ണൻ.

കെ എ പി നാലാം ബറ്റാലിയനിൽ ഡെപ്യൂട്ടി കമാൻഡൻറാണ് ടി പി ശ്യാം സുന്ദർ. സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് ഡെപ്യൂട്ടി കമാൻഡൻറിൻറെ അധികചുമതലയും ഉണ്ട്. എസ് ഐ സാജൻ കെ ജോർജ് നിലവിൽ എറണാകുളം റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ചിൽ ജോലി ചെയ്യുന്നു. അസിസ്റ്റൻറ് സബ്​ ഇൻസ്പെക്ടറായ എൽ ശശികുമാർ തിരുവനന്തപുരം വിജിലൻസ് ആൻഡ്​ ആൻറി കറപ്ഷൻ ബ്യൂറോയിൽ ജോലി ചെയ്യുന്നു. പുതുക്കാട് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻറ് സബ്​ ഇൻസ്പെക്ടറാണ് എ കെ ഷീബ.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version