Connect with us

കേരളം

രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്; മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിക്കും

Published

on

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത്. വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും ​ഗവർണറും ചേർന്ന് സ്വീകരിക്കും. തിരുവനനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ അനാവരണം ചെയ്യും.

പത്മനാഭ സ്വാമിക്ഷേത്രത്തിലും ദർശനം നടത്തും. നാല് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് രാഷ്‌ട്രപതി സന്ദർശനം നടത്തിയിരുന്നു. സേനയുടെ അഭ്യാസപ്രകടനങ്ങൾ വീക്ഷിക്കുകയും രണ്ടുഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.

നാവികസേനയുടെയും കൊച്ചിൻ ഷിപ്പ്‌ യാർഡിന്റെയും കപ്പൽനിർമാണ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തതായി അധികൃതർ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസം സ്ത്രീ ശക്തീകരണം അടക്കമുള്ള മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാസർകോട്ടെ പെരിയ കേരള-കേന്ദ്ര സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പ്രകീർത്തിച്ചു.

വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയിലെ വരികൾ ചൊല്ലിയാണ് രാഷ്ട്രപതി കേരളത്തിന്റെ നേട്ടങ്ങളിലേക്ക് വിരൽചൂണ്ടിയത്. സ്ത്രീ ശക്തീകരണം, വിദ്യാഭ്യാസം, സാക്ഷരത എന്നീ രംഗങ്ങളിൽ കേരളത്തിനുണ്ടായ നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version