Connect with us

ദേശീയം

18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

Published

on

പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധമാക്കിയ ഹരിയാന ബാല വിവാഹ നിരോധന ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി. ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നത് നിയമ വിരുദ്ധമാവും.

കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രത്യേക നിയമമായ പോസ്‌കോയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പ്രസക്ത വകുപ്പുകള്‍ക്കു മേല്‍ പ്രാമാണ്യമുണ്ടെന്നും അതുകൊണ്ടുതന്നെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാമെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. പ്രായപൂര്‍ത്തിയാവാത്ത ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കാണാനാവില്ലെന്ന, ഐപിസി 375 ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

പതിനെട്ടു വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം നിയമ വിരുദ്ധമാക്കുന്നതിന്, വിവാഹം തടയാന്‍ ലക്ഷ്യമിട്ട് കര്‍ണാടകയുടെ മാതൃകയില്‍ സംസ്ഥാനങ്ങള്‍ നിയമം കൊണ്ടുവരുന്നതായിരിക്കും ഉചിതമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹരിയാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version