Connect with us

കേരളം

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ്റെ സംസ്കാരം ഇന്ന്

മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണൻ്റെ സംസ്കാരം ഇന്ന്. ഇന്ന് ഉച്ചയ്ക്ക് ശേഷം കൊല്ലം ചിതറയിലെ സ്വവസതിയിലാണ് സംസ്കാരം. ഇന്നലെയാണ് പ്രയാർ ഗോപാലകൃഷ്ണൻ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്.

കോൺഗ്രസിൻ്റെ സമുന്നതനായ നേതാവിന് ഇന്ന് നാട് വിട ചൊല്ലും. തിരുവനന്തപുരത്തുനിന്ന് കൊല്ലം ചിതറയിലെ സ്വന്തം വസതിയിലേക്ക് മടങ്ങുംവഴി ഇന്നലെയാണ് പ്രയാർ ഗോപാലകൃഷ്ണൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും പൊതുപരിപാടികളിൽ പങ്കെടുത്ത പ്രയാർ ഗോപാലകൃഷ്ണൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും നാട്ടുകാരും.

നിലവിൽ ചിതറയിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം രാവിലെ 8.30 ഓടെ കൊല്ലം ഡിസിസി യിലേക്ക് കൊണ്ടുപോകും. 10 മണി മുതൽ 11 മണി വരെ ഡിസിസിയിൽ പൊതുദർശനം. അതിനുശേഷം വിലാപയാത്രയായി ചിതറയിലേക്ക് കൊണ്ടുപോകും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംസ്കാരം. 18 വർഷം മിൽമയുടെ ചെയർമാനായി സേവനമനുഷ്ഠിച്ച പ്രയാർ ഗോപാലകൃഷ്ണൻ മിൽമയെ ജനകീയമാക്കുന്നതിൽ പ്രധാന ഇടപെടൽ നടത്തി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ചടയമംഗലത്തിൻ്റെ ഒരേയൊരു കോൺഗ്രസ് എംഎൽഎ ആയിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ. ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയായ ചടയമംഗലത്ത് പ്രയാറിന് മുൻപും ശേഷവും കൈപ്പത്തി ചിഹ്നത്തിൽ ഒരാളും വിജയിച്ചിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version