Connect with us

കേരളം

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

Published

on

20240630 172634.jpg

പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം
കേരള വിവരാവകാശ കമ്മീഷണർ
ഡോ. എ.എ.ഹക്കിമിന്. ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻറെ സ്മരണാർത്ഥമാണ് പുരസ്കാരം.

വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് കമ്മീഷ്ണർ എന്ന നിലയിലുള്ള ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി വിലയിരുത്തി.

ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അദ്ധ്യക്ഷനും ആർ.ടി.ഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമ്മീഷൻ പ്രസിഡണ്ടുമായ ഡി.ബി. ബിനു , ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാരം നിർണ്ണയിച്ചത്. പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, മാധ്യമ പ്രവർത്തകൻ ആർ .കെ. രാധാകൃഷണൻ എന്നിവർക്കാണ് വിവിധ മേഖലയിലെ സമഗ്ര സംഭാവയ്ക്കുള്ള പുരസ്കാരം നേരത്തെ നൽകിയത്.

പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാർഡ് ഒഴിവാക്കിയുമുള്ള പുരസ്കാരം ആഗസ്റ്റിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു.
കേരള വിവരാവകാശ കമ്മീഷ്ണർ
ഡോ. എ.എ.ഹക്കിമിന്.

ലോകത്തെവിടെയുമുള്ള പ്രവാസികളുടെ നിയമ സഹായത്തിനും ക്ഷേമത്തിനും വിവരാവകാശ നിയമത്തിന്റെ പ്രചാരത്തിനും ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ പ്രവാസി ലീഗൽ സെല്ലിന്റെ പ്രഥമ വൈസ് പ്രസിഡണ്ട് കെ.പത്മനാഭൻറെ സ്മരണാർത്ഥമാണ് പുരസ്കാരം.

വിവരാവകാശ നിയമത്തിന്റെ വ്യാപ്തി വിപുലമാക്കുകയും ജനപക്ഷത്തുനിന്ന് നിയമത്തെ വ്യാഖ്യാനിക്കുകയും രചനാത്മകമായ വിധിന്യായങ്ങളിലൂടെ നിയമം ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്നതാണ് കമ്മീഷ്ണർ എന്ന നിലയിലുള്ള ഡോ. ഹക്കിമിൻറെ പ്രവർത്തനമെന്ന് വിധി നിർണ്ണയ സമിതി വിലയിരുത്തി.

ജസ്റ്റിസ് (റിട്ട) സി.എസ്. രാജൻ അദ്ധ്യക്ഷനും ആർ.ടി.ഐ ആക്ടിവിസ്റ്റും ഉപഭോക്തൃ കമ്മീഷൻ പ്രസിഡണ്ടുമായ ഡി.ബി. ബിനു , ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്ക്കാരം നിർണ്ണയിച്ചത്.

പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ്, മാധ്യമ പ്രവർത്തകൻ ആർ .കെ. രാധാകൃഷണൻ എന്നിവർക്കാണ് വിവിധ മേഖലയിലെ സമഗ്ര സംഭാവയ്ക്കുള്ള പുരസ്കാരം നേരത്തെ നൽകിയത്.

പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാർഡ് ഒഴിവാക്കിയുമുള്ള പുരസ്കാരം ആഗസ്റ്റിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രാഹാം അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം2 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം2 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം2 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം2 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം2 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം3 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം3 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം4 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം4 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version