Connect with us

ക്രൈം

പെട്രോളൊഴിച്ച് തീ കൊളുത്തി, ഓടിയ ആരതിയുടെ പുറകെ വീണ്ടും പാഞ്ഞെത്തി; തീയണച്ചത് ഒച്ച കേട്ടെത്തിയ നാട്ടുകാർ

Published

on

Screenshot 2024 02 19 172407

ചേർത്തലയിൽ കൊല്ലപ്പെട്ട ആരതിയുടെ ദേഹത്ത് തീയാളിയ ശേഷവും പ്രതിയായ ഭർത്താവ് പെട്രോൾ ഒഴിച്ചെന്ന് നാട്ടുകാർ. ഇന്ന് രാവിലെയാണ് പട്ടണക്കാട് സ്വദേശി ആരതിയെ ഭർത്താവ് ശ്യാംജിത്ത് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ വഴിയിൽ തടഞ്ഞ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം. വഴിയിൽ ശ്യാംജിത്ത് ആരതിയെ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കൊളുത്തുകയായിരുന്നു.

പെട്രോൾ ഒഴിച്ച ഉടനെ ആരതി വണ്ടിയിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും അപ്പോഴേക്കും ശ്യാംജിത്ത് തീ കൊളുത്തിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ജീവനും കൊണ്ട് അലറി വിളിച്ച് ഓടിയ ആരതിയെ പിന്നാലെ ഓടിയെത്തിയ ശ്യാംജിത്ത് വീണ്ടും പെട്രോൾ ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ പരിക്കേറ്റ ശ്യാംജിത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.

ചേർത്തലയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു ആരതി. ജോലിക്കായി പോകുന്നതിനിടെ രാവിലെയാണ് സംഭവം. ആരതിയുടെ സ്കൂട്ടർ തടഞ്ഞുനിർത്തി. ശ്യാംജിത് പെട്രോൾ ഒഴിക്കുകയായിരുന്നു. തീപ്പൊള്ളലേറ്റ ആരതി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ഈ വീട്ടുകാരാണ് തീയണച്ച് ഇവരെ ആദ്യം ചേര്‍ത്തലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചക്ക് മൂന്ന് മണിയോടെ മരിച്ചു

ശ്യാംജിത്തിനും തീപ്പൊള്ളലേറ്റെങ്കിലും പരിക്ക് സാരമുള്ളതല്ല .കുടുംബ പ്രശ്നങ്ങളെ തുടർന്ന് വളരെ നാളുകളായി ഇരുവരും മാറീതാമസിച്ചു വരികയാണ്. ഭര്‍ത്താവിന്‍റെ ഉപദ്രവത്തില്‍ നിന്ന് ആരതി കോടതി വഴി സംരക്ഷണ ഉത്തരവും നേടിയിരുന്നു. ഇത് ലംഘിച്ച് വീട്ടില് അതിക്രമിച്ച് കയറിയ ശ്യാംജിത്തിനെതിരെ പട്ടണക്കാട് പൊലീസ് അടുത്തിടെ കേസെടുത്തിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version